ലൈവ് പരിപാടിക്കിടെ അമ്‌നിയോട്ടിക് സാക് പൊട്ടി സ്രവം പുറത്തു വന്നെങ്കിലും ഗര്‍ഭിണിയായ അവതാരക ചെറുപുഞ്ചിരിയോടെ ഷോ പൂര്‍ത്തിയാക്കി!
ന്യൂയോര്‍ക്കിലെ എന്‍ബിസി ന്യൂസ് 4-ലെ നതാലി പാസ്‌ക്വറല്ല തന്റെ പതിവ് യാത്രാവതരണത്തിനിടെ ട്വിറ്റര്‍, ക്യാരക്ടര്‍ കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഗര്‍ഭാവസ്ഥയിലുള്ള അവര്‍ക്ക് പ്രസവ ലക്ഷണങ്ങള്‍ ആരംഭിച്ചത് പെട്ടെന്നായിരുന്നു. ഗര്‍ഭിണികളുടെ അമ്‌നിയോട്ടക് സാക് പൊട്ടി അതിനുള്ളിലെ ദ്രാവകം പുറത്തേക്കൊഴുകുന്നതിനെയാണ് 'വാട്ടര്‍ ബ്രോക്ക്' എന്നു പറയുന്നത്. അത് സംഭവിക്കുമ്പോഴേക്കും ഉദരത്തിലെ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആരംഭിച്ചിട്ടുണ്ടാകും.
വാര്‍ത്താവതരണത്തിനിടെ തന്റെ വാട്ടര്‍ ബ്രോക്ക് ആയെന്ന് അവര്‍ തിരിച്ചറിഞ്ഞെങ്കിലും ഒരു ഭാവഭേദവും ആ മുഖത്തുണ്ടായില്ല. ആ പരിപാടി കണ്ടു കൊണ്ടിരുന്ന ഒരു പ്രേക്ഷകനും അവിടെ അസ്വാഭാവികമായതെന്തെങ്കിലും സംഭവിച്ചു എന്ന തോന്നലേ ഉണ്ടായില്ല!
അവതാരകയാകട്ടെ ഒരു ചെറു പുഞ്ചിരിയോടെ ചര്‍ച്ചയ്ക്കുള്ള അടുത്ത ചോദ്യം അവതരിപ്പിച്ചിട്ട് ക്യാമറ മറ്റുള്ളവരിലേക്കെത്തിച്ചു. തുടര്‍ന്ന് പെട്ടെന്ന് ആശുപത്രിയിലെത്തുകയായിരുന്നു. തനിക്കുള്ള അനുഗ്രഹം ഒരല്പം നേരത്തെ എത്തി എന്നു പറഞ്ഞു കൊണ്ട് അവര്‍ കുഞ്ഞും ഭര്‍ത്താവും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു.
പുതുതലമുറയിലെ സ്ത്രീകളെ കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ് , അവരൊന്നും ഗര്‍ഭകാലത്ത് മെയ്യനങ്ങാതെയിരിക്കുമെന്നും അതിനാല്‍ ശസ്ത്രക്രിയയൊക്കെ വേണ്ടി വരുമെന്നും സ്വാഭാവിക പ്രസവമൊന്നും നടക്കാന്‍ സാധ്യതയില്ലെന്നും. അതിന് അല്പം വീര്യം കൂട്ടാനായി പഴയ തലമുറയിലെ മുത്തശ്ശിമാരുടെ ഒരു കഥയും കൂടി പറഞ്ഞു വെയ്ക്കും. അവരാണെങ്കില്‍ നെല്ലു കുത്തികൊണ്ടിരിക്കുന്നതിനിടെയാണ് അവരുടെ കുഞ്ഞിനെ പ്രസവിച്ചതെന്ന്! അതായത് ഗര്‍ഭകാലത്ത് വിശ്രമമെടുക്കലുമില്ല, പ്രസവ ദിവസം വരെയും ജോലിയെടുക്കുന്നവരായിരുന്നു പഴയ തലമുറക്കാര്‍ എന്ന പെരുമ പറച്ചിലാണത്. പുതു തലമുറയിലുമുണ്ട് പ്രസവ സമയം വരെയും ജോലിയെടുക്കുന്നവര്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ പറയാനാവുമല്ലോ!
https://www.facebook.com/Malayalivartha