റെക്കോര്‍ഡുകളുടെ കിലോമീറ്റര്‍ മറികടന്നുകൊണ്ട് ആ 255 വയസുകാരി പിന്നേയും വളരുന്നു!
ഇന്ത്യയിലെ ജീവിക്കുന്ന, ജീവിച്ചുകൊണ്ടേയിരിക്കുന്ന പ്രായമേറിയ സിറ്റിസണ്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് പറയാന്‍ ഒരേയൊരു ഉത്തരമേയുള്ളു.. ഷിപ്പൂര്‍ ബോട്ടാണിക് ഗാര്‍ഡനിലെ 255 വയസുള്ള ആല്‍മരം.
മുപ്പതു വര്‍ഷമായി വളരുന്ന ആല്‍ വൃക്ഷത്തിന്റെ തടിവണ്ണം തന്നെ വളര്‍ന്ന് രണ്ട് ഏക്കര്‍ കടന്നിരിക്കുന്നു. ആല്‍മരത്തിനായി കെട്ടി ഒരുക്കിയിരിക്കുന്ന വേലിക്കെട്ടുകള്‍ വളര്‍ച്ചയ്ക്ക് അനുസരിച്ച് പൊളിച്ചു മാറ്റിക്കൊണ്ടേയിരിക്കുകയാണ്. 1985-ലാണ് ആല്‍മരത്തിനു ചുറ്റും ആദ്യമായി വേലി കെട്ടി സംരക്ഷണം നല്‍കിയത്. ആ മരമാണ് ഇന്ന് മൂന്ന് ഏക്കറോളം വളര്‍ന്ന് നിരന്നിരിക്കുന്നത്.
32 വര്‍ഷങ്ങള്‍ക്കു ശേഷം ആല്‍മരത്തിന്റെ താങ്ങ് വേരുകള്‍ അഞ്ച് ഏക്കറുകളിലാണ് പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്. കൊല്‍ക്കത്തയുടെ പ്രസരിപ്പുള്ള ഈ പ്രകൃതി സിറ്റിസണിനായി പുതിയ സംരക്ഷണ വേലി കെട്ടാനുള്ള ഒരുക്കത്തിലാണ് ബോട്ടാണിക് ഗാര്‍ഡന്‍ അധികൃതര്‍. വളര്‍ന്നു കൊണ്ടേയിരിക്കുന്ന ആല്‍മരത്തിന് 'നടക്കുന്ന മരം' എന്നാണ് വിശേഷണം നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം ആല്‍മരത്തിന് ഏറ്റവും നീളമുള്ള മേലാപ്പു വിരിച്ചിരിക്കുന്നതിന് ഗിന്നസ് റെക്കോര്‍ഡുമുണ്ട്. ആല്‍മരത്തിന്റെ വളരുന്ന ഈ സവിശേഷതകള്‍ വീണ്ടും ഗിന്നസ് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഗാര്‍ഡന്‍ അധികൃതര്‍. നിലവില്‍ ആല്‍മരത്തിന് 4,000 ത്തോളം താങ്ങു വേരുകളാണ് ഉള്ളത്. 1925-ല്‍ ആല്‍മരത്തിന്റെ തായ്ത്തടിക്ക് ഫംഗല്‍ ബാധ ഉണ്ടായിരുന്നു. കിഴക്കിനഭിമുഖമായാണ് ആല്‍മരം നടന്നു വളരുന്നത്. 13 ജീവനക്കാരാണ് ആല്‍മരത്തിന്റെ സംരക്ഷണത്തിനായി വേണ്ട പരിചരണം ദിവസേന നല്‍കി വരുന്നത്. ഇതില്‍ നാലുപേര്‍ മുതിര്‍ന്ന ബോട്ടാണിസ്റ്റുകളാണ്.
(
https://www.facebook.com/Malayalivartha