ഇണകളെ തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്ത്; ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാമ്പ് സുനാമി
ഓസ്‌ട്രേലിയയെ വിറപ്പിച്ച് രാജ്യത്ത് പാമ്പ് സുനാമി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് കൂട്ടത്തോടെ പാമ്പുകള്‍ പുറത്തു ചാടാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായി ചൂടുകാറ്റ് വീശിയതോടെ മഞ്ഞുകാലത്തെ ഉറക്കത്തില്‍ നിന്ന് പാമ്പുകള്‍ കൂട്ടത്തോടെ എണീറ്റതാണ് പാമ്പ് സുനാമിയിലേയ്ക്ക് നയിച്ചത്.
ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചക്കാലത്തോളം പാമ്പ് സുനാമി നിലനില്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ഹൈബര്‍നേഷനില്‍ നിന്ന് കൂട്ടത്തോടെ ഉണര്‍ന്ന പാമ്പുകള്‍ ഇണകളെ തേടിയുള്ള പരക്കംപാച്ചിലിനാണ് പുറത്തു ചാടിയത്.
സാധാരണ ഹൈബര്‍നേഷന്‍ വിട്ട് പാമ്പുകള്‍ ഉണരാന്‍ മാസങ്ങള്‍ എടുക്കുകയും, പിന്നെ ഒന്നൊന്നായി മാത്രമേ ഇവ പുറത്ത് വരുകയും ചെയ്യാറുള്ളു. എന്നാല്‍ പെട്ടെന്നുള്ള ഉഷ്ണക്കാറ്റില്‍ താപനില ഉയര്‍ന്നതോടെയാണ് പാമ്പ് സുനാമിയിലേയ്ക്ക് രാജ്യം കടന്നത്. വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്.
കടുത്ത വിഷമുള്ള ഈസ്‌റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് മുതല്‍ പെരുമ്പാമ്പുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പാമ്പു കടിയേറ്റ് ചികിത്സ തേടുന്നവരും, പാമ്പിനെ പിടിക്കാനായുള്ള ഫോണ്‍ കോളുകളും പരിധി കടന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha