ഇഷ്ടം കൂടാന്‍ ഷെങിനുണ്ടൊരു കുട്ടിത്താറാവ്!
ചൈനയിലെ ആന്‍ഹുയി നഗരത്തിലെ ഒരു പ്രധാന താരമാണ് ഷെങ് യോന്ഗാവു. ഇദ്ദേഹം എല്ലാവരെയും സഹായിക്കുന്നത് കൊണ്ടല്ല ഇദ്ദേഹത്തെ എല്ലാവര്ക്കും ഇഷ്ടം, ഷെങിന്റെ കൂടെയുള്ള ഒരു താറാവാണ് മറ്റുള്ളവര്‍ക്ക് ഷെങിനെ ഒരു താരമാക്കുന്നത്. ഷെങ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. അതിന് കാരണമായ കഥയിങ്ങനെയാണ്.
മൂന്ന് വര്‍ഷം മുന്‍പാണ് ഷെങിന്റെ സുഹൃത്ത് അദ്ദേഹത്തിന് 20 താറാവുകളെ നല്‍കിയത്. എന്നാല്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും താറാവുകള്‍ ചത്തു, അവസാനം ഒരു താറാവിനെ മാത്രം ഇവര്‍ക്ക് കിട്ടി. താറാവ് എപ്പോഴും ഷെങിനെ ചുറ്റിപ്പറ്റിയായിരുന്നു നടന്നിരുന്നത്. തുടര്‍ന്ന് ഷെങിന്റെ രാവിലെയുള്ള നടത്തത്തില്‍ താറാവും പങ്കാളിയാവുകയായിരുന്നു.
രാവിലെ ദിവസവും മൂന്ന് കിലോമീറ്ററോളമാണ് ഷെങ് നടക്കുന്നത്. ഷെങിന്റെ താറാവും ഈ മൂന്ന് കിലോമീറ്റര്‍ നടക്കും. ഷെങിന്റെയും താറാവിന്റെയും നടത്തം കാണാന്‍ നിരവധി പേര് രാവിലെ കൂടാറുണ്ട്. ചിലര്‍ ഷെങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഷെങും താറാവും താരമാവുകയായിരുന്നു.
അടുത്തിടെ തന്റെ 50 കിലോ തൂക്കമുള്ള ആമയുമായി നടത്തത്തിനിറങ്ങുന്ന മറ്റൊരു ചൈനീസ് മുത്തശ്ശി വാര്‍ത്തയിലിടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha