മെയ്ഡ് ഇന്‍ ചൈന; ഇത്തവണ 'ശുദ്ധവായു'!
ഏറ്റവും ഒടുവില്‍ മനുഷ്യന് ആശ്വാസമായി ശുദ്ധവായുവും വില്‍പ്പനയ്‌ക്കെത്തി. എല്ലാം ആദ്യം തന്നെ ഇറക്കി പരീക്ഷണം നടത്തുന്ന ചൈന തന്നെയാണ് ശുദ്ധവായു വില്‍പനയ്ക്കും പിന്നില്‍.
ചൈനയിലെ ഷിന്നിങ്, ചിന എന്നീ യുവതികളാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കിയ ശുദ്ധവായു വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നും പര്‍വത നിരകളില്‍ നിന്നും ശേഖരിച്ച ശുദ്ധവായുവാണ് വില്‍പ്പനയ്ക്കായി മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.
പായ്ക്കറ്റ് ഒന്നിന് 150 രൂപ വിലയ്ക്കാണ് ശുദ്ധവായു മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വായൂ ശേഖരിക്കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തെത്തിച്ചു.
ഇറക്കിയതിനു പിന്നാലെ നൂറോളം ബാഗുകള്‍ വിറ്റുകഴിഞ്ഞെന്നാണ് യുവതികള്‍ അവകാശപ്പൈടുന്നത്. ഓണ്‍ലൈന്‍ വഴിയും ശുദ്ധവായൂ ലഭിക്കും. ചൈനയിലെ സമൂഹമാധ്യമമായ വൈയിബോയിലൂടെയാണ് വില്‍പ്പനയുടെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചത്. എന്നാല്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ശുദ്ധവായൂ വില്‍ക്കുന്നതിനെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha