അമ്മയ്ക്കും മകള്‍ക്കും ഒരേ ദിവസം ഒരേ സമയം സുഖപ്രസവം!
ഒരു അപൂര്‍വ്വ സംഭവത്തിന് കഴിഞ്ഞദിവസം തുര്‍ക്കിയിലെ കൊന്യയിലുള്ള ആശുപത്രി സാക്ഷിയായി. ഇവിടെ ഒരേ ദിവസം ഒരേ സമയം രണ്ടു പ്രസവങ്ങള്‍ നടന്നു. പ്രസവിച്ച സ്ത്രീകള്‍ അമ്മയും മകളുമായിരുന്നു.
അമ്മ നാല്പത്തിരണ്ടുകാരി ഫാത്മ ബിറിന്സി. മകള്‍ ഇരുപത്തൊന്നുകാരി ഗേഡ് ബിറിന്സി. ഇരുവര്‍ക്കും ആണ്‍കുട്ടികളാണ് പിറന്നത്. അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു .
ഈ കുഞ്ഞുങ്ങളുടെ ജനനം ഒരു അദ്ഭുതമാണെന്നും അവര്‍ പറഞ്ഞു. ആഭ്യന്തര യുദ്ധത്തേത്തുടര്ന്ന് മൂന്നു വര്‍ഷം മുമ്പ് സിറിയയില്‍ നിന്ന് തുര്ക്കിയിലെത്തിയതാണ് ഈ അമ്മയും മകളും.
https://www.facebook.com/Malayalivartha