കൃഷ്ണമണിയില്‍ ടാറ്റൂ കുത്തി; മോഡലിന് കാഴ്ച്ച നഷ്ടപ്പെടാതിരിക്കാന്‍ ഇനി സര്‍ജറി വേണം
യുവജനങ്ങള്‍ക്കിടയില്‍ വ്യാപിച്ച് വരുന്ന ഒന്നാണ് ടാറ്റൂ കുത്തല്‍. ശരീരമാസകലവും, അല്ലെങ്കില്‍ കൈയ്യിലും മുഖത്തുമൊക്കെ ടാറ്റൂ പരീക്ഷണങ്ങള്‍ക്ക് ഇക്കൂട്ടര്‍ തയ്യാറാകാറുണ്ട്.
ഇപ്പോള്‍ അത് വ്യാപിച്ച് കൃഷ്ണമണിയില്‍ ടാറ്റൂ കുത്തുന്ന പ്രവണതകളിലേക്ക് വരെ എത്തിയിരിക്കുകയാണ്. ഇതില്‍ ചില അപകടങ്ങളും ഉണ്ടാകും. കൃഷ്ണമണിയില്‍ ടാറ്റൂ കുത്തിയ ഒരു മോഡലിന് സംഭവിച്ചത് തന്റെ കാഴ്ചയ്ക്ക് ക്ഷതം സംഭവിക്കുക എന്നതായിരുന്നു.
ക്യാറ്റ് ഗാലിങ്ങര്‍ എന്ന മോഡല്‍ ആണ് കൃഷ്ണമണിക്ക് പരിക്കേറ്റ് ചികിത്സ തേടിയത്. പര്‍പ്പിള്‍ നിറത്തിലെ മഷി ഉപയോഗിച്ചായിരുന്നു ടാറ്റൂ ചെയ്യാന്‍ ശ്രമിച്ചത്. ഇവരുടെ സുഹൃത്താണ് ടാറ്റൂ ചെയ്തത്.
കുത്താന്‍ ഉപയോഗിച്ച സൂചി വലുതായിരുന്നുവെന്നും മഷി നേര്‍പ്പിക്കാതെയാണ് പ്രയോഗിച്ചതെന്നുമാണ് മോഡല്‍ പറയുന്നത്. സുഹൃത്ത് വിശ്വസിപ്പിച്ചിരുന്നത് അയാള്‍ ഒരു ടാറ്റൂ കലാകാരന്‍ ആണെന്നായിരുന്നു. ഇത് പക്ഷേ, തെറ്റാണെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത വേദന അനുഭവിക്കുന്ന ക്യാറ്റ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകും. കാഴ്ച്ച നഷ്ടപ്പെടാതിരിക്കാന്‍ സര്‍ജറി ആവശ്യമാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.
https://www.facebook.com/Malayalivartha