മുനമ്പില്‍ നിന്ന് സെല്‍ഫിയെടുത്തു, നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത് വന്‍ ദുരന്തം: വീഡിയോ
സമുദ്രനിരപ്പില്‍ നിന്ന് 400 അടി ഉയരത്തില്‍ നിന്ന് സെല്‍ഫിയെടുത്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം സെല്‍ഫിയെടുക്കാന്‍ നിന്ന സ്ഥലം സമുദ്രത്തിലേക്ക് ഇടിഞ്ഞ് വീണു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബെര്‍ലിംഗ് ഗ്യാപ്പിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു യുവാവാണ് ബെര്‍ലിംഗ് ഗ്യാപ്പ് മുനമ്പില്‍ നിന്ന് സെല്‍ഫിയെടുത്തത്. സെല്‍ഫിയെടുത്ത ശേഷം മുനമ്പില്‍ നിന്ന് മാറിയപ്പോഴേക്കും മുനമ്പ് ഇടിഞ്ഞു വീഴുകയായിരുന്നു.
എല്ലാ വര്‍ഷവും 350,000ലധികം ആളുകളാണ് ബെല്ലിംഗ് ഗ്യാപ്പ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇതിന് മുന്‍പും ഇവിടം ഇടിയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ ധാരാളം എത്തുന്നതിനാല്‍ ഇവരെ നിയന്ത്രിക്കുന്നത് അസാധ്യമാണ്. എന്നാല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവിടുത്തെ ഭംഗി തന്നെയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
https://www.facebook.com/Malayalivartha