നായക്കുട്ടിയുടെ സ്‌നേഹത്തിന് ട്രെയിന്‍ അധികൃതര്‍ അംഗീകാരം നല്‍കി
യുകെയിലെ വെര്‍ജിന്‍ ട്രെയിന്‍ കഴിഞ്ഞ ദിവസം തങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നല്‍കി. ഒരു സ്‌പെഷല്‍ അംഗത്തിനു പ്രത്യേകം തയാറാക്കിയ യൂണിഫോം നല്‍്കാനും വെര്‍ജിന്‍ ട്രെയിന്‍ അധികൃതര്‍ മറന്നില്ല. ജാക്ക് എന്ന നായയാണ് ആ പ്രത്യേക അംഗം.
കൂളി-ജര്‍മന്‍ ഷെപ്പേര്‍ഡ് ക്രോസ് ബ്രീഡായ ജാക്കിന് 14 വയസാണ് പ്രായം. ഒന്‍പതു വര്‍ഷമായി സ്റ്റാഫോര്‍ഡ് സ്‌റ്റേഷനിലെ സ്വയംപ്രഖ്യാപിത കാവല്‍ക്കാരനാണ് കക്ഷി. ആരെയും കുരച്ചു പേടിപ്പിക്കുന്ന സ്വഭാവമില്ലെങ്കിലും വാലില്‍ ചവിട്ടുന്നവരെ നന്നായി വിരട്ടാന്‍ കക്ഷി മടിക്കാറില്ല.
വെര്‍ജിന്‍ ട്രെയിന്‍ സ്‌റ്റേഷനിലേക്കെത്തുമ്പോള്‍ കുരച്ച് യാത്രക്കാരെ അറിയിക്കും. മറ്റു ട്രെയിനുകള്‍ വന്നാല്‍ ജാക്ക് മൈന്‍ഡ് ചെയ്യില്ല. ഇക്കാരണംകൊണ്ടുതന്നെയാണ് ജീവനക്കാര്ക്ക് പുതിയ യൂണിഫോം തയാറാക്കിയപ്പോള്‍ ഈ കൊച്ച് ആരാധകനുവേണ്ടിയും വെര്‍ജിന്‍ ട്രെയിന്‍ അധികൃതര്‍ യൂണിഫോം തയാറാക്കിയത്.
രോമം ഏറെയുള്ള ജാക്കിന് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ പ്രത്യേകം തയാറാക്കിയ യൂണിഫോമിനൊപ്പം ഇഷ്ടപ്പെട്ട സ്‌നാക്‌സുകളും വെര്‍ജിന്‍ ട്രെയിനിന്റെ ജീവനക്കാര്‍ നല്‍കി. നീല, വെള്ള, ചുവപ്പ് നിറങ്ങളുള്ള യൂണിഫോമില്‍ നെയിം ബാഡ്ജുമുണ്ട്. അതെ, ജാക്കും ഇപ്പോള്‍ വെര്‍ജിന്‍ ട്രെയിനിലെ ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha