കുറിഞ്ഞി പൂക്കുന്ന കാലമായി....
അടുത്തവര്‍ഷം പൂവിടേണ്ട നീലക്കുറിഞ്ഞി കാന്തല്ലൂര്‍ മലനിരകളില്‍ നേരത്തെ പൂവിട്ടു തുടങ്ങി. പൂത്തുര്‍ ജങ്ഷനില്‍ സേക്രട്ട് ഹാര്‍ട്ട് ബ്രദര്‍മാരുടെ വസതിക്കടുത്തുള്ള കൃഷിയിടത്തിലാണ് നീലക്കുറിഞ്ഞി പൂവിട്ടത്.
പൂജ അവധി ദിനങ്ങളില്‍ കാന്തല്ലുരില്‍ എത്തിയ സഞ്ചാരികള്‍ക്ക് ഈ നീലവസന്തം കൗതുക കാഴ്ചയായി മാറി. 2006-ലാണ് ഇരവികുളത്തിനൊപ്പം മറയൂര്‍, കാന്തല്ലൂര്‍ മലനിരകളിലും നീലക്കുറിഞ്ഞി മുമ്പ് പൂവിട്ടത്. പോത്തടി, കമ്മാളം അടി, കാന്തല്ലൂരില്‍ പെരുമല, മാങ്ങാപ്പാറ മലനിരകളിലുമാണ് കൂടുതലായി ഇവ കാണപ്പെടുന്നത്. മാങ്ങാപ്പാറയിലാണ് ഏറ്റവും കൂടുതല്‍ പുവിടുന്നത്. എന്നാല്‍ ്പ്രവേശനാനുമതിയില്ല.
മൂന്നാറില്‍ നീലക്കുറിഞ്ഞി സീസണ്‍ വരാനിരിക്കെ രാജാക്കാട്ടെ വീട്ടുമുറ്റത്തും നീലക്കുറിഞ്ഞി പൂവിട്ടു മുന്നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അധ്യാപികയുമായ കിങ്ങിണി രാജേന്ദ്രന്റെ വീട്ടുമുറ്റത്താണ് നീലക്കുറിഞ്ഞി വിരിഞ്ഞത്.
മൂന്നാര്‍ ഡിവൈ.എസ്.പി. ഓഫീസിന് മുന്‍പില്‍ നിന്നിരുന്ന കുറിഞ്ഞിയില്‍ നിന്ന് തൈ അടര്‍ത്തി കണയെടുത്താണ് വീട്ടുമുറ്റത്ത് നട്ടത് പടര്‍ന്നു പന്തലിച്ച കുറിഞ്ഞിച്ചെടി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂവിട്ടതിന്റെ ആഹ്ലാദത്തിലാണ് വീട്ടുകാര്‍. നിരവധിപേര്‍ കുറിഞ്ഞി പൂക്കള്‍ കാണുന്നതിനായി ഇവിടേക്കെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha