അങ്ങനെ അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ചില ഭയങ്ങളുമുണ്ട്!
പേടി മനുഷ്യ സഹജമാണ്. എന്നാല്‍ ചില വസ്തുക്കളോ, ചില അന്തരീക്ഷമോ ഒക്കെ ചിലരെ വളരെയധികം ഭയപ്പെടുത്തും. ഇത്തരം വസ്തുക്കള്‍ കാണുമ്പോഴോ, ഇത്തരം അന്തരീക്ഷം ഉണ്ടാകുമ്പോഴോ ഭയത്തിന്റെ തീവ്രമായ അവസ്ഥയിലൂടെ ആയിരിക്കും ഇവര്‍ കടന്നു പോവുക. ഇത്തരത്തിലുള്ളഅമിത പേടികള്‍ ചില ഫോബിയകള്‍ ആണ്. എന്നാല് ഇത്തരം പേടികള്‍ ചില ഫോബിയകളാണെന്നു പോലും ഇക്കൂട്ടര്‍ക്ക് ചിലപ്പോള്‍ മനസിലായെന്നു വരില്ല. ഇത്തരം മാനസിക അവസ്ഥകളില്‍ നിന്നു പുറത്തു കടക്കാന്‍ ഇന്നു ചികിത്സകളുണ്ട്. അധികമാരും കേള്‍ ്ക്കാത്ത ചില ഫോബിയകളിതാ.
നീളം കൂടിയ വാക്കുകളോടുള്ള ഭയം
വലിയ വാക്കുകള്‍ ഉച്ചരിക്കേണ്ടി വരുമ്പോള്‍ ഇത്തരക്കാര്‍ക്ക് അതൊരു വലിയ പ്രശ്‌നമായിരിക്കും. ഇവര്‍ ഇത്തരം അവസ്ഥകളില്‍ പരിഭ്രാന്തരാകുകയും ഉത്കണ്ഠപ്പെടുകയും ചെയ്യും.
അത്താഴ വിരുന്നുകളോടുള്ള ഭയം
കൂട്ടായ്മകളെ ഭയക്കുന്നവരാണ് ഇവര്‍. ആഘോഷവേളകളെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. ദീര്‍ഘ സമയം ആളുകളുമായി സംസാരിച്ചിരിക്കാനും ഇവര്‍ക്കു കഴിയില്ല. ആഘോഷ വേളകളില്‍ പോലും ഇവര്‍് ഒറ്റയ്ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനാണ് പൊതുവേ ശ്രമിക്കാറ്. അതു സാധിച്ചില്ലെങ്കില്‍ ് എത്രയും വേഗം ആഘോഷം അവസാനിപിച്ച് അവിടെ നിന്നു രക്ഷപ്പെടാന്‍ ഇക്കൂട്ടര്‍ ശ്രമിക്കും.
കഷണ്ടി തലയോടുള്ള ഭയം
ജീവിതത്തിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവമായിരിക്കാം ഇത്തരം പേടികളിലേക്ക് ഇവരെ നയിക്കുന്നത്. സ്വന്തം തല കഷണ്ടിയാവുന്നത് ഓര്‍്ത്തും ഇവര്‍ ഭയപ്പെടും. കഷണ്ടിയായവരുടെ കൂടെ ഇവര്‍ക്ക് സമയം ചിലവഴിക്കാന്‍ കഴിയില്ല.
തല ഉയര്‍ത്തി നോക്കാനുള്ള ഭയം
മുകളിലേക്ക് നോക്കണ്ട സാഹചര്യങ്ങള്‍ ഇവരെ വളരെയധികം പരിഭ്രാന്തരാക്കും. ഉയര്‍ന്ന ഹൃദയ മിടിപ്പും ഈ സമയങ്ങളില്‍ ഇവര്‍ക്ക് ഉണ്ടാകും.
മുടിയോടുള്ള ഭയം
മുടിയോട് അമിതമായ ഭയമുള്ള അവസ്ഥയാണിത്. അമിതമായി മുടിയുള്ള ആരിലെങ്കിലും നിന്നും ഉണ്ടായ ദുരനുഭവത്തില്‍ നിന്നാകാം ഇത്തരത്തിലുള്ള പേടിയുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഇടതൂര്‍ന്ന മുടിയുള്ളവരോട് ഇടപെടുമ്പോള്‍ ഇത്തരക്കാരില്‍ വലിയ ഭീതിയുണ്ടാകും.
സുന്ദരികളായ സ്ത്രീകളോടുള്ള ഭയം
ബന്ധങ്ങള്‍ തകര്‍ന്ന പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള ഭയം അധികമായി കണ്ടുവരാറുള്ളത്. സുന്ദരികളുടെ സാനിധ്യം തന്നെ ഇത്തരക്കാരെ ഭയപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ ഇവരെ ഒഴിവാക്കാനാണ് ഇത്തരം ഫോബിയ ഉള്ളവര്‍ ശ്രമിക്കാറ്.
പൊക്കിളിനോട് ഭയമുള്ളവരുണ്ട്. സ്വന്തം വയറില്‍ തൊടാന്‍ വരെ പേടിക്കും. വയറിനെ പറ്റിയുള്ള ചിന്ത വരെ ഇക്കൂട്ടര്‍്ക്ക് വിറയലുണ്ടാകാന്‍ കാരണമാകും.
പണത്തോടുള്ള ഭയം
പണത്തോട് അമിതമായ പേടിയുള്ള ഇക്കൂട്ടര്‍ പൊതുവേ കുടുംബം ഉണ്ടാക്കാന്‍ മടിക്കാറുണ്ട്. പണം കൈകാര്യം ചെയ്യാന്‍ പേടിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് ജീവിക്കാനും അലഞ്ഞു തിരിയാനുമാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
മൊബൈല്‍ ഫോണ്‍ ഫോബിയ
പലരും നേരിട്ടു കൊണ്ടിരിക്കുന്ന ഫോബിയകളിലൊന്നാണിത്. എന്നാല്‍ ചിലരില്‍ ഇതു വളരെ തീവ്രമായി കാണാന്‍ സാധിക്കും. മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാതിരുന്നാല്‍ വരെ ഇവര്‍ വളരെയധികം പരിഭ്രമിക്കും.
https://www.facebook.com/Malayalivartha