ഈ ക്ഷേത്രത്തിന്റെ നാലാമത്തെ തൂണു കൂടി നിലം പതിച്ചാല്‍ ലോകവസാനം!
ലോകാവസാനത്തെക്കുറിച്ച് പല തരത്തിലുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ വിശ്വാസങ്ങളെ ചുറ്റിപ്പറ്റിയും ഇത്തരം ലോകാവസാനകഥകള്‍ പ്രചരിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ കേദരേശ്വര്‍ ക്ഷേത്രത്തെക്കുറിച്ചുള്ളതാണ് അതിലൊന്ന്. പൂര്‍ണ്ണമായും വെള്ളത്താല്‍ ചുറ്റപ്പെട്ട ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത.
നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട ശിവലിംഗത്തിനു ചുറ്റുമായി നാലു തൂണുകള്‍ ഉണ്ട്. ഇതില്‍ മൂന്നു തൂണുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലും രണ്ട് എണ്ണം ഭാഗികമായി അടര്‍ന്നും ഇരിക്കുകയാണ്.
ഈ നാട്ടിലെ വിശ്വാസം അനുസരിച്ച് ഇവിടുത്തെ നാലാമത്തെ തൂണ്‍ പൊട്ടുമ്പോള്‍ ലോകാവസാനമാണ് എന്നു പറയുന്നു. വിശ്വാസികള്‍ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ വേണം ഇവിടെ എത്തിച്ചേരാന്‍. മഴക്കാലങ്ങളില്‍ ഇവിടേയ്ക്കുള്ള വഴികളിലൂടെ വന്‍ അരുവികള്‍ ഒഴുകുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയില്ല.
സത്യയുഗം, ത്രേതായുഗം, ദ്വാപരായുഗം എന്നി മൂന്നു യുഗങ്ങളിലും ഓരോ തൂണുകള്‍ വീതം നശിപ്പിക്കപ്പെട്ടു എന്നും നാലാമത്തെ യുഗമായ കലിയുഗത്തില്‍ അവസാനത്തെ തൂണും നിലം പതിക്കുമെന്നും അന്നു ലോകം അവസാനിക്കും എന്നും ഈ നാട്ടുകാര്‍ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha