കണ്പീലിയില് വവ്വാല് !
പുതിയ പുതിയ മേക്ക്അപ് പരീക്ഷണങ്ങള്‍ ഉണ്ടാക്കാനാണ് എപ്പോഴും ആളുകള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്ന ഒന്നാണ് കണ്പീലിയില് വവ്വാലിനെ തീര്‍ക്കുന്ന മാജിക്.
ബാറ്റ്ലൈനര് എന്നാണ് ഈ കണ്പീലിയിലെ വിസ്മയം തീര്‍ക്കുന്ന മേക്ക്അപിന്റെ പേര്. 16കാരിയായ അബി റോബേര്‍ട്ട്സ് എന്ന പെണ്‍കുട്ടിയാണ് ഈ ബാറ്റ്ലൈനര് മേക്ക്അപ് കണ്ടെത്തിയത്
.
കണ്ണിന് മുകളിലായി വരയ്ക്കുന്ന ഒന്നാണ് ബാറ്റ്ലൈനര്. കണ്ണിന് ഉള്ളിലായും ഈ വര ഉണ്ടാകും. കണ്‍പീലിക്ക് മുകളിലായി കട്ടിയായാണ് ബാറ്റ്ലൈനര് വരയ്ക്കുന്നത്.
ഒരു ഐലൈനര്‍ പേന കൊണ്ട് ആര്‍ക്കും ബാറ്റ്ലൈനര് വരയ്ക്കാമെന്നാണ് അബി പറയുന്നത്. എന്തായാലും അബിയുടെ ബാറ്റ്ലൈനര് മേക്ക്അപ് ഇന്നത്തെ കൗമാരക്കാരുടെ പുതിയ ട്രെന്‍ഡ് ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha