ആത്മവിശ്വാസമുള്ള വ്യക്തിത്വം മകള്‍ പാകപ്പെടുത്തി എടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ഒരു അമ്മ മകള്‍ക്കായി ചില ഉപദേശങ്ങള്‍ നല്‍കിയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സെപ്തംബര്‍ 22-നു ഹമ്മെര്‍ എന്നൊരു അമ്മ തന്റെ മകള്‍ക്കായി നല്‍കുന്ന ഉപദേശങ്ങള്‍ പോലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം ഒട്ടേറെപേര്‍ വായിക്കുകയുണ്ടായി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്റെ മകളെ,
മറ്റൊരാള്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമ്പോള്‍ അങ്ങോട്ട് ക്ഷമ ചോദിക്കരുത്. 'ഇത്രയും വേദനയുണ്ടായതില്‍ ഖേദിക്കുന്നു' എന്നു പറയരുത്. നീ വേദനയല്ല. നീ ബഹുമാനം അര്‍ഹിക്കുന്ന ചിന്തകളും വികാരങ്ങളും ഉള്ള ഒരു വ്യക്തിയാണ്.
നിന്നെ ഒരു പയ്യന്‍ പുറത്തേക്ക് ഒരുമിച്ചു പോകാമെന്നു പറഞ്ഞു വിളിച്ചാല്‍ ഇഷ്ടമല്ലെങ്കില്‍ നീ അവന്റെ കൂടെ പോകേണ്ട. എന്നുവെച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞു അവനെ ആശ്വസിപ്പിക്കേണ്ട കാര്യവുമില്ല. അവനുവേണ്ടി ഒരു വിശദീകരണവും നല്‍കാന്‍ നീ ബാധ്യസ്ഥയുമല്ല. അതുകൊണ്ട് തന്നെ ലളിതമായ രീതിയില്‍ ഒരു 'നന്ദി' പറഞ്ഞു അവസാനിപ്പിക്കുക.
ആളുകളുടെ മുമ്പില്‍ വെച്ചു ഭക്ഷണം കഴിക്കുമ്പോള്‍ മടി കാണിക്കേണ്ടതില്ല. നിനക്കിഷ്ടമുള്ളത് തിന്നുക. നിനക്ക് പിസ്സ ആവശ്യമുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്ക് ചുറ്റും ഉള്ളതിനാല്‍ സാലഡ് കൊണ്ട് പൊരുത്തപ്പെടേണ്ട. പിസ്സ തന്നെ ഓര്‍ഡര്‍ ചെയ്യുക. മറ്റാരെയെങ്കിലും സന്തോഷിപ്പിക്കാന്‍ വേണ്ടി നീ ഒരിക്കലും മുടി നീട്ടരുത്. നീ ആഗ്രഹിക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കരുത്. നീ എപ്പോഴും ജീവിതം എങ്ങനെയാണോ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് അത് തന്നെ ശീലമാക്കാന്‍ ശ്രമിക്കുക.
പ്രിയപ്പെട്ട മകളെ, നിനക്ക് എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കില്‍ കൂട്ടിന് ആളില്ലായെന്നു വിചാരിച്ച് വീട്ടില്‍ മടിച്ചു കൂടി ഇരിക്കേണ്ടതില്ല. ഒറ്റെക്കെങ്കില്‍ ഒറ്റക്ക്. പുറത്തു പോയി സ്വയം പുതിയത് ഓരോന്നും പഠിക്കുക. അങ്ങനെ മാത്രമെ ലോകത്തെ നമുക്ക് കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയുള്ളൂ. മോളെ നിനക്ക് മനസിന് വേദനയുള്ള സംഭവങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് കരഞ്ഞ് തന്നെ നീ തീര്‍ക്കണം. കരച്ചില്‍ മനുഷ്യ സഹജമാണ് മോളെ. അത് നിന്റെ ഒരു കുറവായി കാണേണ്ടതില്ല. ആരെങ്കിലും നിന്നോട് പറഞ്ഞതുകൊണ്ട് മാത്രം ചിരിക്കേണ്ടതില്ല. നിന്റെ തമാശകളില്‍ ചിരിക്കുന്നതില്‍ നീ പേടിക്കേണ്ടതില്ല.
മാന്യത കാരണം എന്തിനും മൂളികൊടുക്കേണ്ട ആവശ്യമില്ല. നിന്റെ അഭിപ്രായങ്ങള്‍ മറയ്ക്കാതിരിക്കുക. ഉച്ചത്തില്‍ സംസാരിക്കുക. നിനക്ക് കേള്‍ക്കണം. നീ ഇങ്ങനെയാണ് എന്നത് കൊണ്ട് സ്വയം ക്ഷമ ചോദിക്കരുത്. ധീരതയുടെയും ധൈര്യത്തോടെയും നല്ല ജീവിതം തുടരുക. മറ്റുള്ളവര്‍ക്ക് വേണ്ടി നാം ഒരിക്കലും ജീവിച്ച് തീര്‍ക്കരുത്. നിന്റെ താല്‍പര്യങ്ങളെ ബഹുമാനിച്ചും സ്‌നേഹിച്ചും വേണം ജീവിതം മുന്നോട്ട് നയിക്കാന്‍.
https://www.facebook.com/Malayalivartha