തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകള്‍: വൈറലാകുന്ന ചിത്രങ്ങള്‍
വെള്ളത്തിലെ ഭീമനായ തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളോ? സംഭവം നടന്നത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ്. ഹംബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് പൈലറ്റാണ് പകര്‍ത്തിയിരിക്കുന്നത്.
ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തെയാണ് മുതലകള്‍ കൂട്ടമായി ചേര്‍ന്ന് ഭക്ഷണമാക്കിയത്. ഉപ്പ്വെള്ളത്തില്‍ ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ട മുതലകളാണ് കടല്‍ ഭീമനെ ഭക്ഷണമാക്കാന്‍ ധൈര്യപ്പെട്ടത്. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചിന്റെ ക്യാമറയിലാണ് ഈ അത്യാപൂര്‍വ ദൃശ്യങ്ങള്‍ നിറഞ്ഞത്.
തീരത്തടിഞ്ഞ തിമിംഗലത്തെ കാണാനായാണ് രണ്ടു ദിവസം മുമ്പ് വിനോദ സഞ്ചാരകളുമായി കടല്‍ത്തീരത്തു മുകളിലൂടെ പറന്നത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളെ കാണാനിടയായത്. വെറും മൂന്നു മീറ്റര്‍ വലിപ്പമുള്ള മുതലകളാണ് ഇവയെന്നാണ് പൈലറ്റ് വെളിപ്പെടുത്തുന്നത്.
സാധാരണ ഈ പ്രദേശത്ത് മുതലകളെ കാണാറില്ലാത്തതാണെന്നും, എന്നാല്‍ ചത്ത തിമിംഗലത്തിന്റെ മണം കിട്ടിയാകും മുതലകള്‍ എത്തിയതെന്നുമാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha