മെലാനിയ ട്രംപിന്റെ ആകാരം ലഭിക്കാന്‍ വീട്ടമ്മ സ്വന്തം ശരീരത്തില്‍ നടത്തിയത് ഒമ്പത് പ്ലാസ്റ്റിക്ക് സര്‍ജറികള്‍!
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയും മോഡലുമായ മെലാനിയ ട്രംപിന്റെ രൂപത്തിലാകാന്‍ 42-കാരിയായ വീട്ടമ്മ നടത്തിയത് ഒമ്പതു പ്ലാസ്റ്റിക്ക് സര്‍ജറികള്‍. ടെക്സസ് സ്വദേശിനിയും ഇന്റീരിയര്‍ ഡിസൈനറുമായ ക്ലൗഡിയ സിയെറയാണ് പ്രഥമവനിതയുടെ ആകാരസൗന്ദര്യം സ്വീകരിക്കാന്‍ അല്‍പ്പം കടന്ന കൈ പരീക്ഷിച്ചത്. മെലാനിയ ട്രംപാണ് ഏറ്റവും സൗന്ദര്യമുള്ള യുവതിയെന്നാണ് ഇവരുടെ അഭിപ്രായം.
രണ്ടു കുട്ടികളുടെ അമ്മയാണ് വിവാഹമോചിതയായ ക്ലൗഡിയ. മെലാനിയയുടേതുപോലെയാകാന് തലമുടി മാറ്റി പിടിപ്പിക്കുകയും ഇവരുടേതു പോലെ വസ്ത്രധാരണം നടത്തുകയും ചെയ്തു. കൂടാതെ ശരീരത്തില്‍ നിരന്തര ശസ്ത്രക്രിയകളിലൂടെ രൂപമാറ്റം വരുത്തി.
തന്റെ ഈ തീരുമാനത്തിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നും പക്ഷേ തനിക്ക് മെലാനിയ അല്ലാതെ മറ്റാരെയും പോലെ ആകാന്‍ താല്പര്യമില്ലെന്നാണ് ക്ലൗഡിയയുടെ പക്ഷം. അതേസമയം, ഇവര്‍ക്ക് പൂര്‍ണ പിന്തുണ നല്കി സുഹൃത്തുക്കള്‍ ഇവര്‍ക്കൊപ്പമുണ്ട്.
പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു കഴിഞ്ഞ് നാളുകള്‍ നീണ്ട വിശ്രമമായിരുന്നു. പിന്നീട് ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മെലാനിയയെപ്പോലെയുള്ള ക്ലൗഡിയയെ കണ്ട് എല്ലാവരും ശരിക്കും അമ്പരന്നു പോകുകയായിരുന്നു. ചോദ്യവുമായി ആളുകള്‍ സമീപിച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് സര്‍ജറിയെക്കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha