മാനസിക പിരിമുറുക്കം ഉള്ളപ്പോള്‍ കൂബോയൊടൊപ്പം സമയം ചെലവഴിക്കൂ...
മാനസിക പിരിമുറുക്കം ഉള്ളപ്പോള്‍ വളര്‍ത്തുമൃഗങ്ങളുടെ നനുത്ത രോമത്തിലൂടെ വിരലുകള്‍ ഓടിച്ച് തലോടുവാന്‍ ഇഷ്ടമുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍, ചിലരെ ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നത് സ്‌നേഹം കൂടുമ്പോള്‍ ഇവയുടെ തിരിച്ചുള്ള സ്‌നേഹ പ്രകടനമാകും. എങ്കില്‍ ഇതാ അതിനൊരു പരിഹാരം വന്നെത്തി.
ഒരു തലയില്ലാ പൂച്ചയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. റോബോട്ടിക് വാലുകള്‍ ഉള്ളതാണ് ഈ പൂച്ചകള്‍. ജാപ്പനീസ് കമ്പനിയായ യുക്കായി എന്‍ജിനിയറിങ്ങ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഈ തലയില്ലാ പൂച്ചയെ അവതരിപ്പിച്ചിരിക്കുന്നത്. കൂബോ എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്.
ടെന്‍ഷന്‍ സമയത്ത് കൂബോ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പതുപതുത്ത കുഷ്യനുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന നമ്മുടെ തലോടലിന് അനുസരിച്ച് വാലാട്ടുന്ന ഒരു കുഷ്യനാണ് ഈ ജാപ്പനീസ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. എട്ട് മണിക്കൂര്‍ വരെ ചാര്‍ജ്ജ് നിലനില്‍ക്കുന്ന ഇതില്‍ യുഎസ്ബി വഴിയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.
ഈ തലയിണയില്‍ തലോടിയാല്‍ തിരികെ സ്‌നേഹം കാണിക്കുവാന്‍ വാല്‍ ഇളക്കിയാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഈ തലയിണയ്ക്ക് ഒരല്‍പ്പം വില നല്‍കേണ്ടിവരും. 2018 ജൂണില്‍ വിപണിയില്‍ ഇറക്കുന്ന ഇതിന് നൂറ് ഡോളറാണ് വിലയുള്ളത്. ഇന്ത്യന്‍ രൂപയനുസരിച്ച് ഏകദേശം ഏഴായിരത്തോളം വരുമെന്നാണ് സൂചന. ഹസ്‌കി ഗ്രേ, ഫ്രഞ്ച് ബ്രൗണ്‍ എന്നീ രണ്ടു കളറുകളില്‍ ഇവ ലഭിക്കും.
https://www.facebook.com/Malayalivartha