'മാംസപ്പശ'കൊണ്ടുള്ള പുഡ്ഡിംഗിനു പ്രിയമേറുന്നു: കഴുതകള്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമാകുന്നു
ലോകത്ത് കഴുതകള്‍ കടുത്ത വംശനാശ ഭീക്ഷണിയിലേയ്ക്ക് നീങ്ങുന്നു. കഴുതകളുടെ തൊലിയ്ക്കും, ഇറച്ചിക്കും ചൈനയില്‍ വന്‍ പ്രചാരം ഉയര്‍ന്നതോടെയാണ് മനുഷ്യന്റെ അടിമകള്‍ എന്ന് പരിഹസിക്കുന്ന, ഈ ശുദ്ധ മൃഗത്തിന്റെ നിലനില്‍പ്പ് അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നത്.
ആരോഗ്യകരമായ ഭക്ഷണം തയാറാക്കാനും, പരമ്പരാഗതമായ ഔഷധ മരുന്നുകള്‍ക്കുമായാണ് ചൈന വന്‍ തോതില്‍ കഴുതകളുടെ ഇറച്ചിയും, തൊലിയും ഉപയോഗിച്ചു വരുന്നത്. കഴുതകളുടെ ഇറച്ചിക്ക് പൊതുവേ വിദേശങ്ങളില്‍ വന്‍ പ്രിയമാണ. പ്രത്യേകിച്ച് ചൈനയില്‍ ആ പ്രിയം കൂടുന്നു. അതേസാഹചര്യത്തില്‍, കഴുതകളുടെ പ്രത്യൂത്പാദനം വളരെ കാലതാമസം എടുത്താണ് എന്ന വസ്തുത നിലനില്‍ക്കുന്നതു കൊണ്ട് ചൈനയില്‍ കഴുതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കഴുതകള്‍ക്കായി രാജ്യത്തിന് പുറത്തേക്ക് വലവിരിക്കുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഇത് കഴുതകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുകയാണ്.
അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷിക്കും, മറ്റുമായി ഇപ്പോഴും ജനങ്ങള്‍ ആശ്രയിക്കുന്നത് കഴുതകളെയാണ്. അതിനാല്‍ കഴുതകളുടെ കുറവ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ട ജനതയുടെ നിലനില്‍പ്പിനേയും മോശമായി ബാധിക്കും. അതിനാല്‍ അടുത്തിടെയായി കഴുതകളുടെ വില കുതിച്ചുയരുകയാണ്. വില ഉയര്‍ച്ചയും കഴുതകളെ കിട്ടാതെ വരുന്ന സാഹചര്യവും മൂലം കഴുതകളെ വീടുകളില്‍ നിന്ന് കടത്തിക്കൊണ്ടു പോകുന്ന സ്ഥിതി ഉള്ളതായിവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദ ഡോങ്കി സാങ്ക്ച്യുറിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഒരു വര്‍ഷം 1.8 മില്യണ്‍ തൊലിയുടെ വ്യാപാരമാണ് നടക്കുന്നത്രേ. ഇതിന്റെ ആവശ്യം 10 മില്യണ്‍ ആയി ഉയരുകയാണ്. ചൈനയിലെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 1990-ല്‍ 11 മില്യണ്‍ കഴുതകള്‍ ഉണ്ടായിരുന്നത് നിലവില്‍ മൂന്ന് മില്യണ്‍ ആയി കുത്തനെ കുറഞ്ഞു.
കഴുതയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ഈജ്ജിയോ' എന്ന മാംസപ്പശ കിലോഗ്രാമിന് 388 ഡോളറിനാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. കഴുതകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതോടെ ഉഗാണ്ട, താന്‍സാനിയ, ബോട്‌സ്്വാന, നൈജര്‍, ഫസോ, മാലി, സെനഗല്‍ എന്നീ രാജ്യങ്ങള്‍ ചൈനയിലേയ്ക്കുള്ള കഴുതകളൂടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha