ചൈനയിലെ ചില്ലുപാലത്തിലൂടെ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടല്‍ രൂപം കൊള്ളുന്നു ! പിന്നീട് എന്തു സംഭവിച്ചെന്നറിയാന്‍ വിഡിയോ കാണൂ...
3800 അടി ഉയരത്തിലുള്ള ചില്ലുപാലം, താഴേക്ക് നോക്കിയാല്‍ കണ്ണേത്താദൂരത്തോളം വലിയ താഴ്ച്ച. ഇതിന് മുകളീലൂടെ നടക്കുവാന്‍ തന്നെ വേണം ഒരു ധൈര്യം. അപ്പോള്‍, നടക്കുന്നതിനിടയില്‍ ഈ ചില്ലു നടപ്പാത പൊട്ടിയാലോ ? ഹൃദയാഘാതം വന്നില്ലെങ്കില്‍ ഭാഗ്യമെന്ന് പറയാം. ചൈനയിലെ ഹുബെയിലാണ് ഇത്തരത്തില്‍ ചില്ലുപാലമുള്ളത്.
872 നീളമുള്ള ചില്ലുപാലത്തിന്റെ മുകളിലൂടെ 6.6 അടി വീതിയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് നടക്കാം. നടക്കുന്നതിനിടെ താഴെനിന്നും ചില്ലുകള്‍ പൊട്ടുന്നതിന്റെ ശബ്ദം കേള്‍ക്കും. അത് കേട്ട് താഴേക്ക് നോക്കിയാല്‍ കാണുന്നതോ വിള്ളല്‍ വീണ ചില്ലുപാലവും! മനക്കട്ടിയുള്ളവര്‍ മാത്രമേ ഇതിന് മുതിരാവു.
ഇത്തരത്തില്‍ കുടുങ്ങിയ ഒരു ഗൈഡിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ചില്ലുപാലം തകരുന്നത് കണ്ട് പേടിച്ചരണ്ട ഗൈഡ് നിലവിളിച്ചുകൊണ്ട് നിലത്തിരിക്കുന്നത് കാണാം. പിന്നീട് എതിര്‍വശത്തുനിന്നുള്ളവര്‍ ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടപ്പോഴാണ് യഥാര്‍ത്ഥസംഭവം വ്യക്തമായത്. ചില്ല് പാളി തകരുന്നതുപോലുള്ള ശബ്ദം കാലിനടിയിലെ ചില്ല് വിള്ളുന്ന കാഴ്ചയുമാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. വിനോദ സഞ്ചാരത്തിലെ സാഹസീകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.
ആളെ കളിപ്പിക്കുന്ന പരിപാടിയാണെങ്കിലും ഇനി യഥാര്‍ത്ഥത്തില്‍ വിള്ളല്‍ സംഭവിച്ചാലും മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ് വിമര്‍ശനമുയരുന്നത്. നെരത്തെ ചൈനയിലെ തന്നെ മറ്റൊരു ചില്ലുപാലത്തില്‍ സഞ്ചാരികളില്‍ ഒരാളുടെ കയ്യിലെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പ് വീണ് പൊട്ടിയത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശകര്‍ രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha