ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയില്‍ കളക്ടര്‍ ബ്രോ- പങ്കുവച്ച ചിത്രം
ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയുടെ ഭാഗമായി കളക്ടര്‍ ബ്രോ ഒരു ചിത്രം പങ്കുവച്ചിരുന്നു. മറ്റൊന്നുമല്ല ഒരു മുട്ടന്വഴക്കിനു ശേഷം 8 വയസുകാരിയായ സ്വന്തം മകള്‍ അമ്മു അച്ഛനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഒരു സെന്റിമെന്റല്‍ സീനാണു സംഭവം. കളക്ടറുടെ പത്നിയാണ് ചിത്രമെടുത്തതത്രേ. മക്കളുടെ ഉന്നതവിദ്യാഭ്യാസം മനസില്‍ കണ്ട് അധ്വാനിക്കുകയോ സമ്പാദിക്കുകയോ അല്ല ഇന്നത്തെ സമയം അവര്‍ക്കു നല്കുകയാണു വേണ്ടത് എന്ന സിംപിള്‍ തിയറിയാണു പ്രശാന്ത് നായര്‍ ഐ പി എസ് ഇന്റര്‍നാഷണല്‍ െൈചല്ഡ് ഡേയില്‍ പറഞ്ഞു വയക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
എന്റെ തോളത്ത് എന്റെ സ്വന്തം 8 വയസ്സുകാരി അമ്മു. അടിപിടിക്ക് ശേഷം ഒരു സെന്റിമെന്റല്‍ കെട്ടിപ്പിടി. കണ്ണീരൊക്കെ ഉണ്ട്. ഡോക്യുമെന്റട് ബൈ ഹെര്‍ മദര്‍.
പത്തിരുപത് വര്‍ഷത്തിന് ശേഷമുള്ള ഇവളുടെ ഉന്നതവിദ്യാഭ്യാസവും മറ്റും മനസ്സില്‍ കണ്ട് അധ്വാനിക്കുകയോ സമ്പാദിക്കുകയോ അല്ല, ഇന്നത്തെ സമയം അവള്‍ക്ക് നല്‍കണം എന്ന സിമ്പിള്‍ തിയറിയിലേക്ക് ജീവിതത്തെ കൊണ്ട് നിര്‍ത്താനുള്ള ശ്രമം.
https://www.facebook.com/Malayalivartha