ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരന്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍
ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ ബ്രിട്ടണിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ് 19-കാരനായ അക്ഷയ് രുപാരേലിയ. പഠനത്തിനിടെ തമാശയ്ക്ക് തുടങ്ങിയ കച്ചവടം ഗൗരവമായി മാറിയത് ഒരു വര്‍ഷത്തിനിടെ 12 മില്യണ്‍ പൗണ്ടിന്റെ നേട്ടം ഉണ്ടാക്കിയതോടെയാണ്. ഈ കാലയളവില്‍ 100 മില്യണ്‍ പൗണ്ടിന്റെ കച്ചവടമാണ് അക്ഷയുടെ ഓണ്‍ലൈന്‍ വഴി നടന്നത്.
16 മാസം മുന്‍പാണ് 'doorsteps.co.uk' എന്ന പേരില്‍ അക്ഷയ് ഓണ്‍ലൈന്‍ തുടങ്ങുന്നത്. ഇന്ന് യു.കെയിലെ 18-ാമത്തെ വലിയ എസ്‌റ്റേറ്റ് ഏജന്‍സിയാണിത്. തന്റെ വീടും പറമ്പും വിറ്റുതരണമെന്ന് സസ്സെക്‌സ് സ്വദേശിയായ ഒരാള്‍ ആവശ്യപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തെ കുറിച്ച് ചിന്തിക്കുന്നതു തന്നെയെന്ന് അക്ഷയ് പറയുന്നു. അയാളുടെ വീടിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ പോകാന്‍ പോലും ആ സമയം തന്റെ പക്കല്‍ പണമില്ലായിരുന്നു. സഹോദരിയുടെ സുഹൃത്ത് നല്‍കിയ 40 പൗണ്ടുമായാണ് താന്‍ അവിടെയെത്തിയത്. ആ സമയത്ത് തനിക്ക് ഡ്രൈവിംഗ് ലൈസന്‍സോ കാറോ പോലും ഉണ്ടായിരുന്നില്ല.
എന്നാല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ആ പ്ലോട്ട് വില്‍ക്കാന്‍ തനിക്ക് സാധിച്ചു. പിന്നീട് ബന്ധുക്കളില്‍ നിന്ന് കടംവാങ്ങിയ 7000 പൗണ്ടുമായി കമ്പനി സ്ഥാപിച്ചു. ഇപ്പോള്‍ 12 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഈ സമയം നോര്‍ത്ത് ലണ്ടനിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്നു അക്ഷയ്. പഠനത്തിനിടെ അന്വേഷകരുടെ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ സമയമില്ലാത്തതിനാല്‍ ഒരു കോള്‍ സെന്ററിന്റെ സേവനം തേടി.
തന്റെ മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ അക്ഷയ് സ്വീകരിച്ചത് സ്വയംതൊഴില്‍ ചെയ്യുന്ന അമ്മമാരെയാണ്. അമ്മമാര്‍ എന്നാല്‍ സത്യസന്ധതയുടെ പ്രതീകമാണ്. അവര്‍ സത്യമേ പറയൂവെന്ന് അക്ഷയ് പറയുന്നു. ഭൂരിപക്ഷം ആളുകളുടെയും വീടുവില്‍പ്പന എന്നുപറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടാണ്. അതില്‍ ഏറ്റവും വിശ്വസീയമായ ആളുകളെയാണ് താന്‍ ഏല്പിച്ചിരുക്കുന്ന വിശ്വാസമാണ് അക്ഷയ്ക്കുള്ളത്.
റയാന്‍എയര്‍ എയര്‍ലൈന്‍സ സ്ഥാപകന്‍ മൈക്കല്‍ ഒ ലാറിയുടെ ആത്മകഥയാണ് ധൈര്യപൂര്‍വ്വം ബിസിനസിലേക്കിറങ്ങാന്‍ അക്ഷയിനെ പ്രേരിപ്പിച്ചതും. തന്റെ ലാഭത്തില്‍ നിന്ന് 500 പൗണ്ടാണ് ഓരോ മാസവും അക്ഷയ് മാറ്റിവച്ചിരുന്നത്. ജീവിതത്തിലെ ആദ്യ കാര്‍ വാങ്ങുന്നതിനായി തന്റെ സമ്പാദ്യം 1000 പൗണ്ടായി അക്ഷയ് ഉയര്‍ത്തിയിട്ടുണ്ട്.
കൗശികും രേണുകയുമാണ് അക്ഷയുടെ മാതാപിതാക്കള്‍. ഇരുവരും ബധിരരാണ്. കൗശിക് കെയര്‍ വര്‍ക്കറും രേണുക ബധിര സ്‌കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റുമാണ്.
https://www.facebook.com/Malayalivartha