ആദ്യം പരാതിക്കാരനെ സന്തോഷിപ്പിക്കുന്നു, പിന്നെ പരാതി പരിഹരിക്കുന്ന ജനമൈത്രി പോലീസ്!
പരാതി പറയാന്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ നിറപുഞ്ചിരിയോടെ പോലീസ് പിറന്നാള്‍ മധുരം നല്കിയാലോ? ആശ്ചര്യപ്പടേണ്ട, സംഭവം സത്യമാണ്.
മുംബൈയിലെ സാക്കിനക പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയതായിരുന്നു അനീഷ് എന്ന യുവാവ്. പരാതി കേട്ട് എഫ്ഐആര്‍ തയാറാക്കുന്നതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് തിരിച്ചറിഞ്ഞു ഇന്ന് പരാതിക്കാരന്റെ പിറന്നാളാണെന്ന്.
ഉടന്‍ തന്നെ ജോലി വേഗത്തില്‍ പൂര്‍ത്തി യാക്കിയ ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോസ്ഥര്‍ എല്ലാവരും കൂടി അനീഷിന്റെ പിറന്നാള്‍, കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ മുംബൈ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വൈറലായി. നിരവധിയാളുകളാണ് പോലീസുദ്യോഗസ്ഥര്‍ക്ക് അഭിന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha