ജീവനോടെ ഫ്രൈ ആകുന്നതിനു മുമ്പ് ചേരുവകള്‍ അകത്താക്കുന്ന ഞണ്ട് ; വൈറലാകുന്ന വീഡിയോ കാണൂ
ജീവനോടെ ഫ്രൈ ആകുന്നതിനു മുമ്പ് ചേരുവകള്‍ അകത്താക്കി ഒരു ഞണ്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.
തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയില്‍ പൊങ്ങിക്കിടക്കുന്ന ഞണ്ട് തനിക്കു ചുറ്റും ഇട്ടിരിക്കുന്ന ചേരുവകള്‍ വേഗത്തില്‍ എടുത്തു ഭക്ഷിക്കുന്നതാണ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
പാചകക്കാരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് വിമര്‍ശനവുമായി നിരവധിപ്പേരാണ് എത്തിയത്.
ഞണ്ടിനെ കൊന്നതിനു ശേഷം ഭക്ഷണമാക്കുകയാണ് വേണ്ടതെന്നും ജീവികളോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടരുതെന്നുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ വൈറലാകുന്നു.
https://www.facebook.com/Malayalivartha