കുട്ടിയാനയുടെ വീഴ്ചയില്‍ പരിഹസിച്ചവര്‍ക്ക് അമ്മയാന പണി കൊടുത്തത് ഇങ്ങനെ (വീഡിയോ)
എന്ത് വികൃതി കാണിച്ചാലും കുഞ്ഞുങ്ങളുടെ കാലുകള്‍ ഒന്ന് ഇടറുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയും. മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ആ മാതൃസ്നേഹം കണ്ണുനിറയ്ക്കുന്ന കാഴ്ച തന്നെയാണ്.
ബോട്സ്വാനയിലെ വന്യജീവി സങ്കേതത്തിലായിരുന്നു സംഭവം. അമ്മയും പിറന്നു വീണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി നീങ്ങുന്നതിനിടെയായിരുന്നു അമ്മയുടെ കണ്ണു നനയിച്ച് കുട്ടിയാന മൂക്കുകുത്തി നിലത്ത് പതിച്ചത്. പൂഴി മണ്ണ് കിടക്കുന്ന സ്ഥലത്തൂടെയുള്ള റോഡില്‍ എത്തിയപ്പോഴായിരുന്നു ആ വീഴ്ച.
ആനക്കൂട്ടത്തിനു റോഡ് മുറിച്ചു കടക്കാനായി സഞ്ചാരികളുടെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സമയത്തായിരുന്നു കുഞ്ഞിന്റെ മാസ് വീഴ്ച. മണല്‍പ്പരപ്പിലേയ്ക്ക് ആനക്കുട്ടി മൂക്കും കുത്തി നിലംപതിച്ചു. ഉറച്ച പ്രതലത്തില്‍ നിന്ന് പൂഴിമണല്‍ മാത്രമുള്ള റോഡിലേയയ്ക്ക് കാലെടുത്ത് വെച്ചതോടെയാണ് കുഞ്ഞിയാനയുടെ കാലുകള്‍ ഇടറിയത്.
കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്ന ആശങ്കയില്‍ അമ്മയാന തിരിഞ്ഞു നിന്നപ്പോള്‍ സഞ്ചാരികള്‍ കൗതുകത്തോടെ പൊട്ടിച്ചിരിക്കുകയായിരുന്നു. വീണതിന്റെ വേദന മാറ്റാനായി പിടഞ്ഞ് എണീറ്റ് കുഞ്ഞ് അമ്മയുടെ അടുത്തെത്തി പാലു കുടിക്കുകയും വീഴ്ച മറക്കുകയും ചെയ്തു.
എന്നാല്‍ തന്റെ കുഞ്ഞിന്റെ വീഴ്ചയില്‍ കളിയാക്കി ചിരിച്ചവരെ അമ്മയാന മറന്നില്ല. സഞ്ചാരികള്‍ക്കു നേരെ തിരിഞ്ഞു നിന്നു വിരട്ടി. മാത്രമല്ല റോഡില്‍ വശത്ത് നിന്നു തന്നെ കുട്ടിക്കു പാലു കൊടുത്തതോടെ സഞ്ചാരികള്‍ റോഡില്‍ പെട്ടുപോകുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും കൂട്ടായി ഒരു ആനകൂടി ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha