ആരോഗ്യമുണ്ടാകാന്‍ കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി പൂജ ; വിചിത്ര ആചാരം മദ്ധ്യപ്രദേശിൽ
കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും രോഗങ്ങളില്‍ നിന്ന് രക്ഷയും ഉറപ്പാക്കുന്നതിന് ചാണകത്തില്‍ കിടത്തി ഗോവര്‍ധന്‍ പൂജ. മദ്ധ്യപ്രദേശിലെ ബേതുല്‍ ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം. ദീപാവലി ആഘോഷങ്ങളുടെ രണ്ടാം ദിവസമാണ് ഈ പൂജ നടക്കുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ചാണക കൂമ്ബാരത്തില്‍ കുഞ്ഞുങ്ങളെ ഇരുത്തും. കുഞ്ഞുങ്ങളെ ചാണകത്തില്‍ ഉരുട്ടിയെടുക്കുന്നവരും കുറവല്ല. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൈവരുന്നുവെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha