ചൈനയിലെ ടോയ്‌ലറ്റ് ബില്‍ഡിംഗ്!
പല രൂപത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ, ചൈനക്കാരെപ്പോലെ ഇത്രയധികം വ്യത്യസ്തതയോടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ആരും കാണുമെന്ന് തോന്നുന്നില്ല. ഹെനാന്‍ പ്രവിശ്യയിലെ നോര്‍ത്ത് ചൈന യൂണിവേഴ്‌സിറ്റിയുടെ പുതിയ മന്ദിരത്തിന് യൂറോപ്യന്‍ ടോയ്‌ലറ്റിന്റെ ആകൃതിയാണ്. മനഃപൂര്‍വം ഈ രൂപത്തില്‍ നിര്‍മ്മിച്ചതാണെന്ന് കരുതരുത്.
പന്ത്രണ്ടു നിലയുള്ള ഈ പടുകൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ക്‌ളോസെറ്റിന്റെ രൂപം വേണമെന്ന് ഒരിക്കലും ആരും കരുതിയില്ല. ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഡിസൈനര്‍മാരുമൊക്കെ പലവട്ടം പരിശോധിച്ച ശേഷമാണ് പ്‌ളാനിന് അനുമതി നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ക്‌ളോസെറ്റ് രൂപം ചിലര്‍ കണ്ടുപിടിച്ചതും ചര്‍ച്ചയായതും. ഇപ്പോള്‍ ടോയ്‌ലറ്റ് ബില്‍ഡിംഗെന്ന പേരിലാണ് കെട്ടിടം അറിയപ്പെടുന്നത്.
ചൈനയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാന മന്ദിരവും ചിരിക്കു വക നല്‍കുന്നതാണ്. വലിയ അടിവസ്ത്രത്തിന്റെ രൂപമാണിതിന്. ഇതൊന്നും പോരാഞ്ഞ് പീപ്പിള്‍സ് ഡെയിലി ന്യൂസ് പേപ്പറിന്റെ ആസ്ഥാനമന്ദിരത്തിന് പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയാണ്.
https://www.facebook.com/Malayalivartha