ചായപ്രേമം കൂടിയപ്പോള്‍ യുവാവ് ചെയ്തത് എന്തെന്നോ...?
പലപ്പോഴും പലതിനോടും പലര്‍ക്കും പല രീതിയില്‍ സ്നേഹം തോന്നാറുണ്ട്. അങ്ങനെ ചായയോട് സ്നേഹം മൂത്ത് ഒരു യുവാവ് ചെയ്തത് ഇങ്ങനെ. സ്നേഹം മൂത്ത യുവാവ് ആ പേരുതന്നെ സ്വന്തം പേരായി അങ്ങ് സ്വീകരിച്ചു. 31 വയസ്സുള്ള യുവാവാണ് ഇഷ്ട ബ്രാന്‍ഡ് ചായയുടെ പേര് മിഡില്‍ നെയിമായി സ്വീകരിച്ചത്.
ഔദ്യോഗിക രേഖകളില്‍ പോലും യുവാവ് തന്റെ പേര് മാറ്റി. നഥാന്‍ ഡെറക് ഗാര്‍നര്‍, ഇപ്പോള്‍ നഥാന്‍ യോര്‍ക്ക്ഷര്‍ ടീ ഗാര്‍നര്‍ ആയി. യോര്‍ക്ക്ഷര്‍ കമ്പനിയുടെ ചായയുടെ ഭ്രാന്തനാണ് നഥാന്‍. ഇയാളുടെ ചായ ഭ്രാന്ത് കണ്ട സഹപ്രവര്‍ത്തകരിലൊരാള്‍ തമാശയായി ചോദിച്ചതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
12-ാം വയസ്സില്‍ പരിചയപ്പെട്ടതാണ് യോര്‍ക്ക്ഷര്‍ ചായയെ...അന്നു മുതലാണ് കുടി തുടങ്ങിയത്. ഇപ്പോള്‍ വയസ്സ് 31. ദിവസവും 20 കപ്പ് ചായയാണ് അകത്താക്കാറ്. പേര് മാറ്റിയ വിവരം സഹപ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.
അവസാനം ചായപ്പെടിക്കമ്പനിയിലും വിവരം എത്തി. ഇദ്ദേഹത്തിന്റെ സ്നേഹം കാണുമ്പോള്‍ ഞങ്ങള്‍ പൊങ്ങിപ്പൊങ്ങി പോവുകയാണെന്ന് ബ്രാന്‍ഡ് മാനേജര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha