അന്ധനാണ്; പക്ഷേ കഴിഞ്ഞ 30 വര്‍ഷമായി ബൈക്കുകള്‍ നന്നാക്കുന്നു ഈ 60-കാരന് !
അന്ധനാണ് സു ഷുയു എന്ന 60-കാരന്. സിചുവാന്‍ പ്രവിശ്യയിലാണ് സു ഷുയു താമസിക്കുന്നത്. ഈ 60-കാരന് വായിക്കുവാനോ എഴുതുവാനോ കഴിയില്ല. എന്നാല്‍ അദ്ഭുതമെന്നോണം ഇദ്ദേഹത്തിന് മോട്ടോര്‍ബൈക്കുകള്‍ നന്നാക്കാന്‍ അറിയാം.
ഈ ഗ്രാമത്തിലെ ആളുകളുടെ ബൈക്കുകള്‍ കഴിഞ്ഞ 30 വര്‍ഷമായി നന്നാക്കുന്നത് സു ഷുയു ആണ്. സാധനങ്ങള്‍ വാങ്ങാന്‍ ചിലവാകുന്ന പണത്തോടൊപ്പം ശരിയാക്കുന്നതിനുള്ള പണവും മാത്രമേ ഇദ്ദേഹം വാങ്ങാറുള്ളൂ.
ഇദ്ദേഹം മോട്ടോര്‍ വാഹനങ്ങളെ ചികിത്സിക്കുന്നത് വണ്ടിയുടെ ശബ്ദത്തിലുള്ള മാറ്റങ്ങള്‍ മനസ്സിലാക്കിയാണ്. വാഹനങ്ങള്‍ തൊട്ട് നോക്കിയും അത് എന്ത് പ്രശ്നമുള്ള വാഹനമാണെന്ന് സു ഷുയു പറയാറുണ്ട്.
ആറ് വയസ്സുള്ളപ്പോഴാണ് ഇദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുന്നത്. തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസമോ മറ്റ് കാര്യങ്ങളോ ഇദ്ദേഹം പൂര്‍ത്തിയാക്കിയിട്ടില്ല.
അപ്രതീക്ഷിതമായാണ്, തകര്‍ന്ന ഒരു മോട്ടോര്‍ബൈക്ക് ഇദ്ദേഹത്തിന്റെ കൈവശം കിട്ടുന്നത്. ഈ ബൈക്ക് സാവധാനം ഇരുന്ന് നന്നാക്കാന്‍ സു ഷുയുവിന് സാധിച്ചു. ഇതോടെ ഈ മേഖലയിലേക്ക് സു ഷുയു കടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha