ടൈറ്റാനിക് ദുരന്തത്തിന്റെ ശേഷിപ്പായ കത്തിന് റെക്കോര്‍ഡ് ലേലത്തുക!
ടെറ്റാനിക് ദുരന്തത്തില്‍ മരിച്ചയാളുടെ കത്തിന് റെക്കോര്‍ഡ് ലേലത്തുക. ഒരു കോടിയിലേറെ രൂപയ്ക്കാണ് കത്ത് വിറ്റു പോയത്. കപ്പല്‍ ദുരന്തത്തിന്റെ അവശേഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്.
ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേഴ്‌സണ്‍ തന്റെ മാതാവിന് എഴുതിയ കത്താണിത്. രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്ത്തിക്കൊണ്ടുള്ളതാണ് ഈ കത്ത്.
കപ്പലിലെ പ്രശസ്തരായ യാത്രികര്‍ക്കൊപ്പമുള്ള അനുഭവങ്ങളും കത്തില്‍ വിവരിക്കുന്നു. 1912 ഏപ്രില്‍ 13-നാണ് കത്ത് എഴുതിയത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും പണക്കാരനായിരുന്ന അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ജോണ്‍ ജേക്കബ് ഓസ്റ്ററും കപ്പലിലുണ്ടെന്ന് ഹോള്‍വേഴ്സണ്‍ വിവരിക്കുന്നു. മറ്റുള്ളവരെപ്പോലെ തന്നെ കപ്പലിന്റെ ഡക്കില്‍ എല്ലാവരോടുമൊപ്പം ഓസ്റ്റര്‍ സമയം ചെലവഴിക്കാറുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
എല്ലാം നന്നായി നടക്കുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തുമെന്ന് കത്തില്‍ പറയുന്നുണ്ട്. കപ്പല്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി അറിയപ്പെടുന്ന അവസാനത്തെ വസ്തുവാണ് ഹോള്വേഴ്‌സണിന്റെ ഈ കത്ത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് കണ്ടെടുത്ത ഹോള്‍വേഴ്‌സണിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കത്തിന്റെ പലഭാഗത്തും മഷി പടര്‍ന്നിട്ടുണ്ട്.
ഹോള്‍വേഴ്‌സണിന്റെ കുടുംബാംഗങ്ങളായ ഹെന്‍ട്രി അല്‍ഡ്രിഡ്ജും മകനുമാണ് ലേലം നടത്തിയത്. ടൈറ്റാനിക്കില്‍ നിന്നുള്ള ഇരുമ്പ് താക്കോലുകള്‍ 65,25,196 രൂപക്ക് ലേലത്തില്‍ വിറ്റു പോയി.
സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ച ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍ 1912 ഏപ്രില്‍ 14-നാണ് മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ ്ന്നത്. അപകടത്തില്‍ 1500-ലേറെ പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha