ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോവാഡ് 1001 നൈറ്റ്സ് ഡയമണ്ട് പഴ്സ് വില്‍പ്പനയ്ക്ക്!
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ് ബാഗ് വില്‍പ്പനയ്ക്ക്.
അപൂര്‍വ്വ രത്നങ്ങള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ബാഗിന്റെ പേര് 'മോവാഡ് 1001 നൈറ്റ്സ് ഡയമണ്ട് പഴ്സ്' എന്നാണ്.
3.8 മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള ഈ ബാഗ് 2010-ല്‍ ഗിന്നസ് ബുക്കിലെ ഏറ്റവും വിലപിടിപ്പുള്ള ഹാന്‍ഡ് ബാഗിനുള്ള റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു.
18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ചിരിക്കുന്ന ബാഗിനെ പൊതിഞ്ഞ് 4,500 വജ്രക്കല്ലുകളുമുണ്ടെന്ന് ബാഗ് നിര്‍മിച്ച ഡിസൈനര്‍ റോബര്‍ട്ട് മോവാഡ് പറഞ്ഞു.
105 മഞ്ഞ വജ്രങ്ങളും 56 പിങ്ക് വജ്രങ്ങളുമാണ് ബാഗിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നത്.
2003-ല്‍ മറ്റൊരു ലോക റിക്കാര്‍ഡും മോവാഡ് സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള (11 മില്യണ്‍ യുഎസ് ഡോളര്‍) ബ്രായാണ് അദ്ദേഹം നിര്‍മിച്ചത്. 2,800 വജ്രങ്ങള്‍ പതിപ്പിച്ചായിരുന്നു അതിന്റെ നിര്‍മാണം.
കഴിഞ്ഞ വര്‍ഷം ക്രിസ്റ്റീസ് ഓക്ഷന് ഹൗസില്‍ നടന്ന ലേലത്തില്‍ 155,000 പൗണ്ടിന് ഒരു ബാഗ് വിറ്റു പോയിരുന്നു.
https://www.facebook.com/Malayalivartha