"ഈശ്വരാ കാത്തോണേ" അപകടമുണ്ടാകാതിരിക്കാന്‍ വിമാന എഞ്ചിനില്‍ കാണിക്കയിട്ട വൃദ്ധ അറസ്റ്റില്‍
യാത്രകള്‍ക്ക് മുമ്പ് അപകടമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതും ദൈവത്തിനു നേര്‍ച്ച സമര്‍പ്പിക്കുന്നതും കാണിക്കയിടുന്നതുമൊക്കെ പലരുടെയും പതിവാണ്. എന്നാല്‍ ചൈനയിലെ ഒരു വൃദ്ധയുടെ കാണിക്ക മുടക്കിയത് ഒരു വിമാനത്തിന്റെ യാത്രയാണ്. കാരണം വിമാനത്തിന്‍റെ എഞ്ചിനകത്തായിരുന്നു വൃദ്ധയുടെ കാണിക്ക. കഴിഞ്ഞ ദിവസം ഈസ്റ്റേണ്‍ ചൈനയിലാണ് സംഭവം. ചൈനയിലെ ലക്കി എയറില്‍ യാത്ര ചെയ്യാനെത്തിയ 76 കാരിയാണു വിമാന എന്‍ജിനില്‍ കാണിക്ക നിക്ഷേപിച്ചത്.
എഞ്ചിനകത്തേക്ക് വൃദ്ധ നാണയങ്ങല്‍ നിക്ഷേപിക്കുന്നതുപ ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ വിമാന ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാണയത്തുട്ടുകള്‍ വിമാന എന്‍ജിന്‍റെ പുറത്ത് നിന്ന് കിട്ടിയെങ്കിലും എത്ര നാണയങ്ങള്‍ കാണിക്കയിട്ടു എന്ന് കൃത്യമായി വൃദ്ധക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ചെക്കിങ്ങുകള്‍ കഴിഞ്ഞതിനു ശേഷം പിറ്റേ ദിവസമാണ് വിമാനം പറന്നത്. തുടര്‍ന്ന് പൊലീസ് വൃദ്ധയെ അറസ്റ്റ് ചെയ്‍തു. അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് താന്‍ നാണയങ്ങള്‍ എന്‍ജിനിലിട്ടതെന്നാണ് വൃദ്ധ പറഞ്ഞതെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നതാണ് മറ്റൊരു കൗതുകം. ആറുമാസം മുമ്പ് ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിമാനത്തില്‍ കയറാനെത്തിയ 80 കാരി വിമാനത്തിന്റെ എന്‍ജിനില്‍ നാണയത്തുട്ടുകള്‍ ഇട്ടിരുന്നു. ഏകദേശം ഒമ്പത് നാണയങ്ങള്‍ വൃദ്ധ എന്‍ജിനുള്ളിലേക്ക് എറിഞ്ഞെന്നും അതില്‍ ഒരെണ്ണം എന്‍ജിനില്‍ വീണിരുന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കി നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് നാണയം കണ്ടെത്തിയത്. അന്ന് നാണയത്തുട്ടുകള്‍ സതേണ്‍ ഫ്‌ലൈറ്റിനുണ്ടാക്കിയ നഷ്ടം ഏകദേശം ഏദേശം 90 ലക്ഷം രൂപയായിരുന്നു.
https://www.facebook.com/Malayalivartha