വായില്‍ കത്തുന്ന 22 മെഴുകുതിരികള്‍, ദിനേഷിന് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്
മെഴുതിരി വായില്‍ കത്തിച്ചുവച്ച് യുവാവിന്റെ സാഹസം. ആരും ചെയ്യാന്‍ മടിച്ചുനില്ക്കുന്ന അസാധാരണ കൃത്യങ്ങളിലൂടെ റിക്കാര്‍ഡുകള്‍ പലതും തന്റെ പേരിലാക്കിയിട്ടുള്ള മുംബൈ സ്വദേശി ദിനേഷ് ഉപാധ്യായയാണ് മെഴുതിരിവിദ്യകൊണ്ട് വിസ്മയം തീര്‍ക്കുന്നത്.
ഒന്നും രണ്ടുമല്ല! കത്തുന്ന 22 മെഴുതിരികളാണ് ഇയാള്‍ നിസ്സാരമായി വായില്‍ സൂക്ഷിച്ചത്. ദിനേഷിന്റെ സാഹസകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്.
കൈക്കുമ്പിളില്‍ കൂടുതല്‍ ബില്യാഡസ് ബോളുകള്‍ സൂക്ഷിച്ചതിന്റെയും ഒരു മിനിറ്റില്‍ ഏറ്റവുമധികം മുന്തിരി അകത്താക്കിയതിന്റെയുമടക്കം നിരവധി ഗിന്നസ് റിക്കാര്‍ഡുകള്‍ നേടിയിട്ടുള്ള ദിനേഷ് മെഴുതിരി പ്രയോഗത്തിലൂടെയും റിക്കാര്‍ഡ് നേടാമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha