ചകിരികൊണ്ടും ഉണ്ടാക്കാം വീട്!
മനീഷ് അദ്വാനി തന്റെ ബാല്യകാലം ചെലവഴിച്ചത് മാലിന്യം നിറഞ്ഞ മുംബൈയിലെ ഒരു ചേരിയിലായിരുന്നു. നല്ലനിലയില്‍ എത്തിയപ്പോഴും കഠിനാധ്വാനിയായ അദ്ദേഹം താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ മറന്നില്ല.
ഒരിക്കല്‍ അടുക്കളയില്‍ ഭാര്യയെ സഹായിച്ചുകൊണ്ടിരുന്ന മനീഷ് തേങ്ങപൊതിച്ചശേഷം മിച്ചം വന്ന ചകിരിയും ചിരട്ടയും കമ്പോസ്റ്റ് ബോക്‌സില്‍ ഇട്ടു. എന്നാല്‍, ഇത് ശരിയായ രീതിയല്ലെന്ന് അദ്ദേഹത്തിനു തോന്നി.
വളരെക്കാലം നശിക്കാതിരിക്കുന്ന ചിരട്ടയും ചകിരിയും എങ്ങനെയെങ്കിലും പ്രയോജനപ്പെടുത്തണമെന്നായി ആലോചന. മനീഷ് ,ആര്‍ക്കിടെക്റ്റായ സുഹൃത്ത് ജയ്‌നീല്‍ ത്രിവേദിയെ സമീപിച്ചു. അങ്ങനെ ഇരുവരും ചേര്‍ന്ന് ചകിരിയും ചിരട്ടയും ഉപയോഗിച്ച് ഒരു വീട് നിര്‍മിക്കാന്‍ തീരുമാനിച്ചു.
കരിക്കിന്റെ തൊണ്ടാണ് ഇതിന് പ്രധാനമായും ഉപയോഗിച്ചത്. ഇവ കൂട്ടി ഉറപ്പിക്കുന്നതിനായി ചെളിയും മുളയും ഉപയോഗിച്ചു. ഇവരെ സഹായിക്കാന്‍ മുംബൈയിലെ സൊമാനിയ കോളജിലെ വിദ്യാര്‍ഥികളും എത്തിയതോടെ 18 ദിവസംകൊണ്ട് വീടുപണി പൂര്‍ത്തിയായി.
ഇതിന് ഇവര്‍ക്ക് ചെലവായതാകട്ടെ വെറും 10,000 രൂപയും. ആദ്യ വീട് വന്‍വിജയമായതോടെ ഇതിന്റെ പ്രസിദ്ധി ലോകമെമ്പാടും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഈ സുഹൃത്തുക്കള്‍.
https://www.facebook.com/Malayalivartha