പതിനേഴാം വയസില്‍ കോടീശ്വരി, ഇപ്പോള്‍ കഞ്ഞിക്കു വകയില്ല! ജീവിതം നശിപ്പിച്ചതിന് ലോട്ടറി കമ്പനിക്കെതിരെ കേസും കൊടുത്തു!
പതിനേഴാം വയസില്‍ ലോട്ടറിയടിച്ച് കോടീശ്വരിയായി. കിട്ടിയ പത്തുകോടിരൂപയും അടിച്ചുപൊളിച്ച് ഇപ്പോള്‍ കഞ്ഞിക്ക് വകയില്ലാത്ത അവസ്ഥയിലായി. അതൊന്നും പോരാഞ്ഞിട്ട് തന്റെ ജീവിതം നശിപ്പിച്ചുവെന്നാരോപിച്ച് ലോട്ടറി കമ്പനിക്കെതിരെ കേസും കൊടുത്തു.
സംഭവത്തിലെ നായിക ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോ മില്യണ്‍ ലോട്ടറി ജേതാവ് ജെയിന്‍ പാര്‍ക്കാണ് . കിട്ടിയ പണം ഒരു നിയന്ത്രണവുമില്ലാതെ ചെലവാക്കിയതാണ് ജെയിന് വിനയായത്. പണം കൈയില്‍ വന്നതോടെ ശരീരസൗന്ദര്യം കൂട്ടാനായി ശ്രമം.
മാറിടങ്ങളും നിതംബവും എന്നുതുടങ്ങി ഒട്ടുമിക്ക അവയവങ്ങളിലും ശസ്ത്രക്രിയ നടത്തി. വന്‍ തുകയാണ് ചെലവായത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ അടി തെറ്റിത്തുടങ്ങി. എന്നിട്ടും ധൂര്‍ത്ത് നിര്‍ത്തിയില്ല. ബാക്കിയുള്ള പണംകൊണ്ട് പുതിയ കാറുകളും വിലകൂടിയ ഹാന്‍ഡ് ബാഗുകളും മറ്റ് ആഡംബര വസ്തുക്കളും വാങ്ങിക്കൂട്ടി.
സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയ ഇതിനിടെ ജയിനെ ആശുപത്രിയിലാക്കി. ബ്രസീലിയന്‍ മോഡല്‍ നിതംബമാണ് ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കിയത്. ചികിത്സയ്ക്കും വേണ്ടിവന്നു ലക്ഷങ്ങള്‍. അങ്ങനെ ഇരുപത്തൊന്ന് വയസായപ്പോള്‍ കൈയിലുള്ള പണമെല്ലാം തീര്‍ന്നു. അതോടെ വട്ടുപിടിച്ച അവസ്ഥയിലായി.
തന്നെ ഈ നിലയിലാക്കിയതിന് പ്രധാന ഉത്തരവാദി ലോട്ടറി കമ്പനിയാണെന്നാരോപിച്ച് ഉടമക്കെതിരെ പരാതി കൊടുത്തെങ്കിലും കേസ് നടത്തിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ജെയിനിപ്പോള്‍!
https://www.facebook.com/Malayalivartha