നീര്‍നായയുടെ പല്ലുവേദന മാറ്റാന്‍ ഡബിള്‍ റൂട്ട് കനാല്‍...!
ദന്ത സംക്ഷണത്തിനായുള്ള നൂതനചികിത്സകള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തിയെഴുതിയിരിക്കുകയാണ്. മയാമിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാലയിലെ ടികുണ എന്നു പേരുള്ള നാലര വയസുകാരനായ നീര്‍നായക്ക് ദന്തഡോക്ടര്‍മാര്‍ ചെയ്തത് ഡബിള്‍ റൂട്ട് കനാല്‍ ചികിത്സയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അസഹനീയമായ പല്ലുവേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു ടികുണ. എന്തോ ഭക്ഷണ പദാര്‍ഥം കഴിച്ചപ്പോള്‍ പല്ലിന് കേടുപാട് പറ്റിയതാകാമെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ മരണത്തിനു വരെ കാരണമായേക്കാവുന്ന പ്രശ്‌നമായിരുന്നു ഇത്.
ഇതേത്തുടര്‍ന്നാണ് നീര്‍നായയെ ഡോ. ജാന്‍ ബെല്ലോസിന്റെ നേതൃത്വത്തില്‍ ഡബിള്‍ റൂട്ട്കനാലിന് വിധേയമാക്കിയത്. അനസ്‌തേഷ്യ നല്‍കിയതിനു ശേഷം രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് റൂട്ട് കനാല്‍ ചെയ്തത്.
ചികിത്സയ്ക്കു ശേഷം നീര്‍നായ പൂര്‍ണ ആരോഗ്യം പ്രാപിച്ചെന്നും ഇതാദ്യമായാണ് ഒരു നീര്‍നായയെ ഡബിള്‍ റൂട്ട് കനാല്‍ ചെയ്തതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശനിയാഴ്ച മൃഗശാല വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകരെ കാണാനുള്ള തയാറെടുപ്പിലാണ് ടികുണ.
https://www.facebook.com/Malayalivartha