ജീന്‍സിലെ പുതിയ വെറൈറ്റി കണ്ട് ലോകം ഞെട്ടി!
ജീന്‍സ് എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അടുത്തിടെ ടോക്കിയോയില്‍ വച്ചു നടന്ന ആമസോണ്‍ ഫാഷന്‍ വീക്കിലാണ് ഒരു കലക്കന്‍ ജീന്‍സ് അവതരിച്ചു. മൈകോ ബാന്‍ എന്ന ജാപ്പനീസ് ഡിസൈനര്‍ കൊണ്ടുവന്ന തോങ് ജീന്‍സ് ആണ് ശ്രദ്ധേയമായത്.
ഇനി ഈ ഡിസൈനിന്റെ പ്രത്യേകത എന്താണെന്നറിയണോ? ഒറ്റനോട്ടത്തില്‍ ഇരുകാലുകളും വ്യക്തമായി കാണാം. അതായത് വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ മറയ്ക്കപ്പെടുന്നുള്ളു. കട്ട്ഔട്ട് ജീന്‍സ് എന്ന സങ്കല്‍പത്തെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് മൈകോ, പേരുപോലെ തന്നെ ജീന്‍സിന്റെ ഏറെഭാഗവും കാണാന്‍ കഴിയില്ല, ശരീരം മാത്രമേ കാണൂ!
എന്തായാലും തോങ് ജീന്‍സ് സമൂഹമാധ്യമത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ട്വീറ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ജീന്‍സെടുത്ത് അങ്ങിങ്ങു കീറിവച്ചതുപോലെയുണ്ടെന്നും ഫാഷന്‍ ഷോയില്‍ ശ്രദ്ധ കിട്ടാനായി ചെയ്ത ഡിസൈന്‍ ആയിരിക്കും അല്ലാതെ നിത്യജീവിതത്തില്‍ ആരും ഇതു ധരിക്കില്ലെന്നും ഇതു ധരിക്കുന്നതിനേക്കാള്‍ ഭേദം ഒന്നും ധരിക്കാതിരിക്കുന്നതാണെന്നും കമന്റുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha