ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന മല്‍സ്യഗൗളിയുടെ ഫോസില്‍ ഇന്ത്യയില്‍
ജുറാസിക് യുഗത്തിലെ മത്സ്യഗൗളി എന്ന അറിയപ്പെടുന്ന സമുദ്ര ഉരഗത്തിന്റെ ഫോസില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നാണ് ഗവേഷക സംഘം ഫോസില്‍ കണ്ടെത്തിയത്.
ഇന്തോ-ജര്‍മ്മന്‍ സംഘം കണ്ടെത്തിയിരിക്കുന്നത് മത്സ്യഗൗളിയുടെ 15.2 കോടി വര്‍ഷം പഴക്കമുള്ള അസ്ഥികൂടമാണ്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ജീവി വര്‍ഗ്ഗമാണ് മത്സ്യഗൗളികള്‍. ഏകദേശം ഒന്‍പത് കോടി വര്‍ഷം ഇവ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നാണ് ഗവേഷകരുടെ അനുമാനം.
ഗ്രീക്ക് ഭാഷയില്‍ 'മത്സ്യഗൗളി എന്നര്‍ത്ഥം വരുന്ന ഇത്തിസോര്‍ വിഭാഗത്തില്‍പ്പെടുന്ന ജീവി വര്‍ഗ്ഗമാണിത്. കച്ച് മേഖലയില്‍ ഭുജ് പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ജുറാസിക് ശിലാപാളികളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം അഞ്ചു മീറ്റര്‍ നീളമുള്ള ഫോസിലാണിത്. സ്രാവുകളോടും, തിമിംഗലങ്ങളോടും സാമ്യമുള്ളവയാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു.
നേരത്തെ വടക്കേ അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നുമാണ് ഇവയുടെ ഫോസിലുകള്‍ ലഭിച്ചിട്ടുള്ളത്.ഇത് ആദ്യമായാണ് ഇത്തിസോറുകളുടെ ഫോസില്‍ പൂര്‍ണമായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ജുറാസിക് യുഗത്തില്‍ നിന്നുള്ള ആദ്യ ഇത്തിസോര്‍ എന്ന പേരില്‍ പ്ലേസ് വണ്‍ ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് കണ്ടെത്തലിന്റെ വിവരം പ്രസീദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha