ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുതലയെ ഹിപ്പോക്കൂട്ടം വലിച്ചുകീറി ഒട്ടിച്ചു! കാരണം അറിയണ്ടേ? വീഡിയോ കാണൂ...
വെള്ളത്തില്‍ അതികായരായി വിരാജിക്കുന്നവരാണ് മുതലകള്‍. വെള്ളത്തില്‍ എത്തുന്നവര്‍ ആരായാലും അവരെ പിടുത്തമിടാന്‍ മുതലകള്‍ മടിക്കാറില്ല. എന്നാല്‍ ഹിപ്പോകളോട് മാത്രം കുറച്ച് അകലം പാലിക്കുകയും ചെയ്യും.
പക്ഷെ കുറച്ച് പിരുപിരുപ്പ് കൂടുതലുള്ള ഒരു മുതലയാണ് ഹിപ്പോക്കൂട്ടങ്ങളുടെ നടുക്ക് പെട്ടുപോയത്. വെറുതെ പോയപ്പോള്‍ ഒരു ഹിപ്പോക്കുഞ്ഞിനെ ഒന്ന് ഞൊട്ടാന്‍ നോക്കിയതാണ് പണി പാളിയത്. പിന്നീട് നടന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ തന്നെയായിരുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ ഹിപ്പോ കുളത്തില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
തങ്ങളുടെ കുഞ്ഞിനെ തൊടാന്‍ ശ്രമിച്ച മുതലയെ തട്ടാന്‍ എത്തിയത് മുപ്പത്തിനാലു ഹിപ്പോകളാണ്. പിന്നെ നടന്നത് മുതലയ്ക്ക് പോലും ഓര്‍മ്മ കാണില്ല. ഫുട്‌ബോള്‍ തട്ടുന്നതുപോലെയാണ് മുതലയെ തട്ടിയത്. മാറിമാറി ഹിപ്പോകള്‍ മുതലയെ കടിച്ചുകുടയുകയും ചെയ്തു. ഹിപ്പോകളുടെ കൈയില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട മുതല വെള്ളത്തിലേയ്ക്ക് മറഞ്ഞു. പിന്നീട് രക്ഷപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല.
പാര്‍ക്കിലെത്തിയ 71-കാരനായ ഹരീഷ് കുമാര്‍ എന്ന വിനോദ സഞ്ചാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha