കടി സൈക്കിള്‍ ടയറില്‍ കൊണ്ടതുകൊണ്ട് മാത്രം രക്ഷപ്പെട്ടു!
വീട്ടിലെ ഗാരേജില്‍, രാത്രിയിലെ പതിവ് സവാരിക്കു ശേഷം സൈക്കിള്‍ വയ്ക്കാന്‍ എത്തിയ ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിംഗ്‌സ് സ്വദേശിയായ ടിറോണ്‍ പാ എന്നയാള്‍ നിലത്തു നിന്നും ഒരു സീല്‍ക്കാരശബ്ദം കേട്ടു.
സൈക്കിളിന്റെ ടയര്‍ പഞ്ചറായതാണോ എന്ന് സംശയിച്ച അദ്ദേഹം കൈയിലെ മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച് നിലത്തേക്ക് നോക്കി. അവിടുത്തെ കാഴ്ച കണ്ട് അദ്ദേഹം ഞെട്ടി. ഒരു മീറ്റര്‍ നീളത്തില്‍ നിലത്ത് നീണ്ടു നിവര്‍ന്നുകിടന്നത് മുള്‍ഗ എന്നയിനത്തില്‍പ്പെട്ട വിഷപ്പാമ്പ് ആയിരുന്നു.
മുഖത്തേക്ക് വെളിച്ചം വീണതില്‍ പ്രകോപിതനായ പാമ്പ് അദ്ദേഹത്തിന്റെ കാലില്‍ കടിക്കാന്‍ മുന്നോട്ടാഞ്ഞു. ഇതു കണ്ട ടിറോണ്‍ കാല്‍ പിന്നിലേക്ക് വലിച്ചതിനാല്‍ പാമ്പിന്റെ കടിയേറ്റത് സൈക്കിളിന്റെ ചക്രത്തിലായിരുന്നു. ഭയന്നു പോയ അദ്ദേഹം സൈക്കിള്‍ ഉപേക്ഷിച്ച് അവിടെ നിന്നും ഓടി പുറത്തു കടന്നു.
സമനില വീണ്ടെടുത്ത അദ്ദേഹം ഉടന്‍ തന്നെ പാമ്പ്പിടുത്തക്കാരെ അറിയിച്ചു. തുടര്‍ന്ന് അവര്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ടയറില്‍ പാമ്പ് കടിച്ച ഭാഗം പരിശോധിച്ച അവര്‍ അതില്‍ നിന്നും വിഷത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തു.
അതി വിഷമുള്ള ഇനമാണ് മുള്‍ഗകള്‍. എന്നാല്‍ വിഷം ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് ദിവസത്തിന്റെ പകുതി സമയം കഴിഞ്ഞതിനു ശേഷമെ മരണം സംഭവിക്കുകയുള്ളു.
https://www.facebook.com/Malayalivartha