ഉച്ചനേരത്ത് മഞ്ഞുമൂടി; വയനാട് ജില്ലയിലാകെ ആശങ്കയും അങ്കലാപ്പും
പകല്‍ അന്തരീക്ഷത്തിലുണ്ടായ മൂടല്‍മഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആശങ്കയ്ക്കിടയാക്കി. പനമരത്തും സമീപപ്രദേശങ്ങളിലും ഉച്ചയ്ക്ക് കടുത്ത ചൂടനുഭവപ്പെട്ടിരുന്നു.
തൊട്ടുപിന്നാലെയാണ് കടുത്ത തണുപ്പും പുകമറയുമെത്തിയത്. ഇതോടെ എന്തുസംഭവിച്ചു എന്നറിയാതെ ജനം സ്തബ്ധരായി. ഉയര്‍ന്നപ്രദേശങ്ങളിലാണ് സാധാരണ കോട അനുഭവപ്പെടാറുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ ചൂടും ഈര്‍പ്പത്തിന്റെ തോതും കൂടുതലായിരുന്നു. വ്യാഴാഴ്ച കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
കല്പറ്റയിലും മറ്റും ഉച്ചയ്ക്ക് അപ്രതീക്ഷിതമായി മഴയെത്തുകയുംചെയ്തു. ശക്തമായ മഴയുടെ സൂചനയായാണ് കാലാവസ്ഥാമാറ്റത്തെ വിദഗ്ധര്‍ കാണുന്നത്. തുലാവര്‍ഷം എത്തുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha