ഈ ഇന്ത്യന്‍ ദമ്പതികള്‍ ഒമ്പത് ഫുട്ബോള്‍ ലോകകപ്പുകള്‍ നേരിട്ടു കണ്ടു!
കൊല്‍ക്കത്ത സ്വദേശികളായ പന്നലാലും ചയ്താലി ചാറ്റര്‍ജിയും നേരിട്ടുകണ്ടത് ഒമ്പത് ലോകകപ്പുകള്‍. 1982-ലെ സ്പെയിന് ലോകകപ്പില്‍ തുടങ്ങിയ യാത്ര മെക്സിക്കോയും ഇംഗ്ലണ്ടും ഫ്രാന്‍സും ബ്രസീലും കടന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. 2018 റഷ്യ ലോകകപ്പ് കാണാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍.
ബാല്യകാല സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഇരുവരും സ്പെയിന് ലോകകപ്പിന് പോയത്. പിന്നീടങ്ങോട്ട് ലോകകപ്പ് മത്സരങ്ങള്‍ കാണുന്നത് ശീലമാക്കി. സാമ്പത്തികം അടക്കമുള്ള പ്രശ്നങ്ങള്‍ മാറ്റിവെച്ച് ലോകകപ്പ് കാണാന്‍ ഇരുവരും 35 വര്‍ഷമായി ലോകരാജ്യങ്ങള്‍ ചുറ്റിയടിക്കുന്നു. ചയ്താലിയുടെ ഇഷ്ടടീം ബ്രസീലാണെങ്കിലും ഇഷ്ടതാരം പക്ഷേ മറഡോണയാണ്.
1986 ലോകകപ്പില്‍ മറഡോണയുടെ മാന്ത്രിക കാലുകള്‍ നൃത്തമാടിയത് ചയ്താലിയുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. പ്രസിദ്ധമായ ദൈവത്തിന്റെ കൈകള്‍ സംഭവിച്ചത് തന്റെ മുമ്പിലാണെന്നും ചയ്താലി പറയുന്നു. ഇന്ത്യയിലെ വിവിധ വേദികളിലായി 31 സന്തോഷ് ട്രോഫി മത്സരങ്ങള്‍ കണ്ടിട്ടുള്ള ഇവരുടെ ഇഷ്ട ടീം മോഹന്‍ ബഗാനാണ്. എന്തായാലും അടുത്ത വര്‍ഷം റഷ്യയില്‍ കാണാം ഇരുവരെയും.
https://www.facebook.com/Malayalivartha