'അണ്ണന്‍' ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷും പറയും!
മുതിര്‍ന്ന സഹോദരന്മാരെ സംബോധന ചെയ്യാന്‍ തമിഴിലും തെലുങ്കിലും ഉപയോഗിക്കുന്ന 'അണ്ണന്‍'എന്ന പദം ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തി. തെലുങ്ക്, തമിഴ്, ഉറുദു, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളില്‍ നിന്നായി 70 പുതിയ വാക്കുകളാണ് ഇത്തവണ പുതുതായി ഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ എന്‍ എന്‍ എ എന്നാണ് അണ്ണന്റെ സ്‌പെല്ലിംഗ്. ഇതേ സ്‌പെല്ലിംഗില്‍ 'അണ' എന്ന വാക്ക് നേരത്തേതന്നെ ഡിക്ഷ്ണറിയില്‍ ഉണ്ടായിരുന്നു. മുമ്പ് ഇന്ത്യയിലും പാക്കിസ്ഥാനിലും ഉപയോഗിച്ചിരുന്ന പണത്തിന്റെ ഒരു യൂണിറ്റാണ് ഇത്.
അച്ഛന്റെ ഉറുദു ഭാഷയിലെ വാക്കായ അബ്ബ എന്ന വാക്കും ഇത്തവണ ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും അവരുടെ പദവിക്കനുസരിച്ചുള്ള വിളിപ്പേരുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ട്. എന്നാല്‍ അതിനു പകരംവയ്ക്കാവുന്ന വാക്കുകള്‍ ഇംഗ്ലീഷ് ഭാഷയില്‍ ഇല്ലാത്തതിനാല്‍ ഇവയ്ക്ക് നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസപ്പെടാറുണ്ടെന്ന് ഓക്‌സ്ഫഡ് അധികൃതര്‍ പറയുന്നു.
ഹിന്ദി ഭാഷയിലെ 'അച്ഛാ' എന്ന വാക്കും ഇത്തവണ ഓക്‌സ്ഫഡ് ഡിക്ഷ്ണറിയില്‍ കയറിപ്പറ്റിയിട്ടുണ്ട്. അതിശയവും, സന്തോഷവും, സംശയവുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്.
https://www.facebook.com/Malayalivartha