അമേരിക്കയുടെ ശത്രു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അമേരിക്കന്‍ തെരുവില്‍ ചുറ്റിനടക്കുന്നത് കണ്ട് വണ്ടറടിച്ച് വഴിയാത്രികര്‍!
ന്യൂയോര്‍ക്കിലെ തിരക്കേറിയ വീഥിയില്‍ കൂടി നടന്നുപോയ ഒരാളെ കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. കാരണം അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവും രാജ്യത്ത് ഒരിടത്തും പ്രത്യക്ഷപ്പെടാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഉത്തരകൊറിയന്‍ ഏകാധിപതി സാക്ഷാല്‍ കിം ജോംഗ് ഉന്നായിരുന്നു ഇതു വഴി തുടര്‍ച്ചയായി പത്ത് മണിക്കൂറാണ് ഏവരെയും അഭിവാദ്യം ചെയ്ത് അദ്ദേഹം നടന്നത്. എന്നാല്‍ അത് അദ്ദേഹമായിരുന്നില്ല; അത്തിന്റെ അപരനായിരുന്നു അത്.
കിമ്മിന്റേതിനു സമമായി തലമുടി ചീകിയൊതുക്കി വസ്ത്രം ധരിച്ച് ഒരു സണ്‍ഗ്ലാസും വെച്ചായിരുന്നു അദ്ദേഹത്തിന്റെ നടത്തം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്രംപ് ടവറിന്റെ മുമ്പില്‍ എത്തിയ അപരന് അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
അമേരിക്കയില്‍ നിങ്ങള്‍ക്ക് എന്താണ് കാര്യമെന്ന് ആളുകള്‍ ഇദ്ദേഹത്തോട് ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം, ആരാണ് ഈ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഒമ്പതു ലക്ഷത്തിലേറെപ്പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha