അക്വേറിയത്തിന്റെ ചില്ലു തകര്‍ത്ത് സന്ദര്‍ശകനെ ആക്രമിക്കാന്‍ സ്രാവ് പുറത്തേക്ക് കുതിച്ചതിന്റെ വീഡിയോ കണ്ടുനോക്കൂ...
അക്വേറിയത്തിനുള്ളില്‍ കിടക്കുന്ന സ്രാവ് ഒരാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഇന്റര്‍നാഷണല്‍ സ്‌പൈ മ്യൂസിയത്തിനുള്ളില്‍ ആണ് സംഭവം നടന്നത്.
സന്ദര്‍ശകരിലൊരാളായ ജോര്‍ജി ഹെയ്ന്‍സ്മാന്‍സ് എന്നയാള്‍ അക്വേറിയത്തിനു സമീപം നിന്ന് സ്രാവിനെ കണ്ടുകൊണ്ടിരിക്കവേ സ്രാവ് അദ്ദേഹത്തിന് നേര്‍ക്ക് കുതിക്കുകയായിരുന്നു. സ്രാവ് ചാടിയതിന്റെ ആഘാതത്തില്‍ ശക്തിയേറിയ ഗ്ലാസ് ഉപയോഗിച്ചു നിര്‍മിച്ച അക്വേറിയത്തിന് വിള്ളല്‍ ഉണ്ടാകുന്നതും കാണാം. ഇതു കണ്ട് പേടിച്ചു പോയ ജോര്‍ജി പുറകിലേക്കു മറിഞ്ഞു വീഴുകയും ചെയ്തു.
പിന്നീടാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്. ഇത് ശരിക്കുള്ള സ്രാവ് അല്ല. അക്വേറിയത്തിന്റെ ഗ്ലാസില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ ഉടന്‍ അക്വേറിയത്തിനുള്ളില്‍ ഒരു സ്രാവ് പ്രത്യക്ഷപ്പെടും, ഗ്ലാസില്‍ വിള്ളല്‍ രൂപപ്പെടുന്നതു പോലെ തോന്നുകയും ചെയ്യും. സന്ദര്‍കരെ കബളിപ്പിക്കാന്‍ മ്യൂസിയത്തിന്റെ അധികൃതര്‍ ഒപ്പിച്ച വിദ്യയാണിത്. ഇതു കണ്ടാണ് ജോര്‍ജി പേടിച്ചത്. ഇതിനു മുമ്പും ഒരുപാട് പേര്‍ ഈ വിദ്യ കണ്ട് പേടിച്ചിട്ടുള്ളതായാണ് അറിയാന്‍ സാധിക്കുന്നത്.
https://www.facebook.com/Malayalivartha