അമ്മയുടെ ശബ്ദം ആദ്യമായി കേട്ടപ്പോള്‍... വീഡിയോ കാണൂ!
അമ്മ അവനോട് ഐ ലവ് യു എന്ന്് പറഞ്ഞപ്പോള്‍ അപരിചിത്വമായിരുന്നു ആ മുഖത്ത്..അമ്മ ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞുചാര്‍ലി ആദ്യം ഒന്ന് അമ്പരന്നു, പിന്നെ പെറ്റമ്മയുടെ സ്നേഹവാക്കുകള്‍ മനസിലായിട്ടെന്നവണ്ണം ചിരിച്ചു, പിന്നെ കരഞ്ഞു.
ജന്മനാ ബധിരയായ, രണ്ടുമാസം മാത്രം പ്രായമുള്ള ഷാര്‍ലറ്റ് ശ്രവണസഹായി ഉപയോഗിച്ച് ആദ്യമായി അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോഴുള്ള ഭാവമാറ്റങ്ങളുടെ വീഡിയോ വൈറലായി മാറുകയാണ്.
കുഞ്ഞിന്റെ അമ്മ ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. പിതാവ് ഡാനിയേലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha