40 അടി ഉയരമുള്ള മരത്തില്‍ നിന്നും ഇരയുടെ മുകളിലേക്ക് പറന്നിറങ്ങിയ പുള്ളിപ്പുലി!
ബിഗ് ക്യാറ്റ് വിഭാഗത്തിലെ ഏറ്റവും കുഞ്ഞന്‍മാരാണ് പുള്ളിപ്പുലികള്‍. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച വേട്ടക്കാരുെട ഗണത്തില്‍ ഇവര്‍ മുന്‍പന്തിയിലാണ്. സാംബിയയിലെ ലുവാങ്വാ ദേശീയ പാര്‍ക്കില്‍ ഒരു പുള്ളിപ്പുലി മാനിനെ വേട്ടയാടുന്ന ദൃശ്യങ്ങള്‍ ഇവര്‍ മികച്ച വേട്ടക്കാരാണെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്നു. ഇരയെ പിടിക്കാനായി മരത്തിന്റെ നാല്‍പ്പതടിയോളം ഉയരത്തില്‍ നിന്നാണ് പുള്ളിപ്പുലി താഴേക്കു ചാടിയത്. പറന്നിറങ്ങുന്നതു പോലെയായിരുന്നു പുള്ളിപ്പുലിയുടെ ചാട്ടമെന്നാണ് അതു പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ഈ ചാട്ടത്തെ വിശേഷിപ്പിച്ചത്.
പീറ്റര്‍ ജെറാര്‍ഡ്‌സ് എന്ന ഫൊട്ടോഗ്രാഫറാണ് പുലി പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെക്കുറിച്ച് ജെറാര്‍ഡ്‌സിന്റെ വിശദീകരണം ഇങ്ങനെ. മരത്തിനു മുകളില്‍ വിശ്രമിക്കുകയായിരുന്നു പുള്ളിപ്പുലി. താഴെയുള്ള പുല്‍മേട്ടിലേക്ക് ഇമ്പാല ഇനത്തില്‍ പെട്ട മാനുകളെത്തിയതോടെയാണ് പുള്ളിപ്പുലി ഉഷാറായത്. മികച്ച ഓട്ടക്കാരും ചാട്ടക്കാരുമായ ഇബാല മാനുകളെ ഓടിച്ചിട്ടു പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
മിക്ക അവസരത്തിലും പുല്‍മേട്ടിലും മറ്റും മറഞ്ഞിരുന്ന് മാനുകള്‍ അടുത്തെത്തുമ്പോള്‍ ചാടിപ്പിടിക്കുകയെന്നതാണ് പുള്ളിപ്പുലികളുടെ പൊതുവായ രീതി. ഇത്തവണ പുള്ളിപ്പുലിയുടെ ചാട്ടം മരത്തിനു മുകളില്‍ നിന്നായിരുന്നുവെന്നു മാത്രം. മരത്തില്‍ നിന്നു പുലി ചാടിയത് നേരെ ഒരു മാനിന്റെ മുകളിലേക്കാണ്. സെക്കന്റുകള്‍ക്കുള്ളി!ല്‍ മാനിന് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha