ബ്രഹ്മപുത്ര നദിയെ അടിച്ചു മാറ്റാനുള്ള ഒരുക്കങ്ങളുമായി ചൈന; ടിബറ്റില്‍ നിന്നും 1000 കിലോ മീറ്റര്‍ തുരങ്കത്തിലൂടെ കൊണ്ടുപോകും!
ഭൂട്ടാന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണം നടത്തി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈന ഇന്ത്യയുടെ പ്രമുഖ നദി ബ്രഹ്മപുത്രയെ അടിച്ചുമാറ്റാനും ഒരുക്കങ്ങള്‍ നടത്തുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ അനേകം ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയെ ടിബറ്റില്‍ വെച്ച് മുറിച്ച് 1000 കിലോ മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ സിംഗ്ജിയാംഗിലേക്ക് വഴിമാറ്റി ഒഴുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന തുനിയുന്നു എന്നാണ് വാര്‍ത്തകള്‍.
യാര്‍ലംഗ് സാംഗ്‌പോ എന്ന് ടിബറ്റില്‍ അറിയപ്പെടുന്ന നദി ഇന്ത്യന്‍ അതിര്‍ത്തിയായ അരുണാചല്‍ പ്രദേശില്‍ സിയാംഗ് എന്ന പേരിലും ആസാമില്‍ ബ്രഹ്മപുത്ര എന്ന പേരിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിരിലായി ദശലക്ഷക്കണക്കിന് ആള്‍ക്കാരെ തീറ്റിപ്പോറ്റിക്കൊണ്ട് ഒഴുകുന്ന നദിയാണ്. ഈ നദിയെ മാറ്റി വരയ്ക്കാനുള്ള തുരങ്കം പദ്ധതി കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. നിലവില്‍ ബഌപ്രിന്റില്‍ ഇരിക്കുന്ന പദ്ധതി വടക്കുകിഴക്കന്‍ ഇന്ത്യയ്ക്ക് വന്‍ ജലപ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്.
1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മ്മിച്ച് ടിബറ്റില്‍ നിന്നും നദിയെ ടാകഌമാകാന്‍ മരുഭൂമിയിലൂടെ സിംഗ്ജിയാംഗില്‍ എത്തിക്കാനുള്ള സാങ്കേതികതാ പരിശോധനയിലാണ് ചൈനീസ് എഞ്ചിനീയര്‍മാരെന്നാണ് വാര്‍ത്ത പുറത്തുവിട്ട ഹോങ്കാംഗ് പത്രം ചൈനാ മോണിംഗ് പോസ്റ്റ് പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തുരങ്കത്തിന് വേണ്ടിയാണ് ചൈനയുടെ ശ്രമം. ഇതുവരെ ചൈന നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ തുരങ്കജല പദ്ധതി ലിയാണിംഗ് പ്രവിശ്യയിലെ 85 കിലോമീറ്റര്‍ വരുന്ന ദാഹൗഫാംഗ് പദ്ധതിയാണ്.
തുരങ്ക നിര്‍മ്മാണ വിദഗ്ദ്ധന്‍ വാംഗ് മെന്‍ഷു, ഈ മേഖലയിലെ ശാസ്ത്രജ്ഞന്‍ വാംഗ് വിയ്ക്കും പുറമേ മറ്റ് 100 ശാസ്ത്രജ്ഞരും ചേര്‍ന്ന് ഗവേഷണ ജോലികളിലാണ്. അതേ സമയം ഇന്ത്യയും ബംഗഌദേശും പ്രതിഷേധിക്കുമെന്ന മുന്‍ധാരണയോടെ തന്നെയാണ് ശാസ്ത്രജ്ഞര്‍ നീങ്ങുന്നത്. ടിബറ്റില്‍ നിന്നും ഒഴുകുന്ന ആറു പ്രമുഖ നദികള്‍ ഇന്ത്യയിലെ കാര്‍ഷിക വ്യാവസായിക മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. 2016-ല്‍ ഇവിടെ 32 ഡാം നിര്‍മ്മിക്കാനുള്ള ചൈനയുടെ പ്രഖ്യാപനവും വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.
ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന തുരങ്ക നിര്‍മ്മാണം 60-ലധികം വിഭാഗങ്ങളായിട്ടായിരിക്കും പണി തീര്‍ക്കുക. കടല്‍നിരപ്പില്‍ നിന്നും ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തിലൂടെ നിര്‍മ്മിക്കപ്പെടുന്ന തുരങ്കം ഭൂമിശാസ്ത്രപരമായി വലിയ പ്രതിസന്ധികള്‍ക്കും കാരണമായേക്കും. എട്ടു വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന തുരങ്കത്തിനായി 11.7 ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha