പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ്: ആത്തച്ചക്കയുടെ കുടുംബക്കാരനായ ചെറിമോള
ഒട്ടേറെ വ്യത്യസ്ത പഴങ്ങളുടെ രുചി ആസ്വാദകര്‍ക്ക് നല്‍കുന്ന ഒരൊറ്റ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ശരിക്കും പ്രകൃതിയുടെ ഒരു ഫ്രൂട്ട് സലാഡ്. പൈനാപ്പിള്‍, പേരക്ക, മാങ്ങ, ചക്ക, പപ്പായ, ആത്തച്ചക്ക, വാഴപ്പഴം എന്നിങ്ങനെയുള്ള വ്യത്യസ്ത പഴങ്ങളുടെ രുചിയാണ് ഈ പഴത്തിനുള്ളത്.
അനോന ചെറിമോള എന്നാണ് ഈ അത്ഭുതഫലത്തിന്റെ പേര്. ചെറിമോയ, ചിരിമുയ, മോമോന എന്നും ഇതിനെ വിളിക്കപ്പെടുന്നു. എന്തായാലും ആത്തച്ചക്കയുടെ കുടുംബക്കാരനായ ഫലമാണിത്
അനോന ജനുസ്സില്‍ അനേനേസിയേ കുടുംബത്തില്‍പ്പെട്ട ഇതിന്റെശാസ്ത്രനാമം അനോന ചെറിമോള എന്നാണ്. വളരെ വേഗത്തില്‍ വളരുന്ന സ്വഭാവക്കാരനാണ് ചെറിമോള. ഇടത്തരം മരമായി വളരുന്ന ഇതില്‍ നിറച്ചും ഇലകളുണ്ടാകും. അഞ്ചുമുതല്‍ 25 സെ.മീ. വരെ വ്യാസമുണ്ടാകും.
മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുടെയുള്ളില്‍ മഞ്ഞയോ കാപ്പിയോ കലര്‍ന്ന കേസരങ്ങളുണ്ടാകും. ഒറ്റയ്‌ക്കോ മൂന്നെണ്ണം നിറഞ്ഞതോ ആയാണ് പൂക്കളുണ്ടാകുക.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഇക്വഡോര്‍, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളാണ് ജന്മദേശം.പെറുവില്‍ ഐസ് ക്രിം, യോഗര്‍ട്ട് എന്നിവയില്‍ വ്യാപകമായി ചേര്‍ക്കുന്നതിനാല്‍ ഇതിന് ഐസ്‌ക്രീം ഫ്രൂട്ട് എന്ന് ഒരു അപരനാമമുണ്ട്.
https://www.facebook.com/Malayalivartha