ഗര്‍ഭപാത്രം വടകയ്ക്കു നല്കിയ യുവതി,സ്വന്തം കുഞ്ഞിനെ പ്രസവിച്ചത് കണ്ട് ഡോക്ടര്‍മാരും യുവതിയും ഞെട്ടി!
ഗര്‍ഭപാത്രം വടകയ്ക്കു നല്കിയ യുവതി സ്വന്തം കുഞ്ഞിനെ പ്രസവിച്ചത് വൈദ്യ ശാസ്ത്രത്തിനു വിസ്മയകരമായി. സൂപ്പര്‍ഫെറ്റേഷന്‍ എന്ന പ്രത്യേക പ്രതിഭാസം മൂലമാണ് ഇങ്ങനെ ഗര്‍ഭം ധരിക്കുന്നത് എന്നു പറയുന്നു.
ഇതുമൂലം വാടകയ്ക്കു ഗര്‍ഭം ധരിച്ച ഇവരുടെ ഉദരത്തില്‍ രണ്ടു ഭ്രൂണങ്ങളാണു വളര്‍ന്നത്. ജെസിക്ക അലന് എന്ന യുവതിയുടെ വയറ്റിലാണു ചൈനീസ് ദമ്പതികളുടെ കുട്ടികളെ ഗര്‍ഭം ധരിച്ചതിനു തൊട്ടു പിന്നാലെ അവരുടെ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. ഒമ്പതു മാസം പിന്നിട്ടപ്പോള്‍ ഇവര്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്കി.
ചൈനീസ് ദമ്പതികളുടെ കുഞ്ഞിനെ ജസീക്കയെ കാണിക്കാതെ അവര്‍ക്കു കൈമാറി. കൂടാതെ രണ്ടാമത്തെ കുട്ടിയുടെ അമ്മ ജസീക്കയാണ് എന്നു ഡി എന്‍ എ പരിശോധനയിലുടെ ഉറപ്പുവരുത്തുകയും ചെയ്തു.
വാടക ഗര്‍ഭപാത്രത്തിനു പ്രതിഫലമായി 30000 അമേരിക്കാന്‍ ഡോളറാണു ചൈനീസ് ദമ്പതികള്‍ ജസിക്കയ്ക്കു നല്‍കിയത്. രണ്ടു കുട്ടികളും ആണ്‍കുട്ടികളായിരുന്നു.
ഗര്‍ഭിണിയായിരിക്കെ അത്യപൂര്‍വ്വ അണ്ഡോല്‍പ്പാദനം നടക്കുമ്പോഴാണു സൂപ്പര്‍ഫെറ്റേഷന്‍ എന്ന ഈ പ്രതിഫാസം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha