മധ്യവയസ്കന്റെ കുടലില്‍ നിന്ന് 639 ആണികള്‍ പുറത്തെടുത്തു; പുറത്തെടുത്ത രീതി വിചിത്രം!
കൊല്‍ക്കത്താ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ഒരു അപൂര്‍വ്വ രോഗിയെത്തി. കലശലായ വയറുവേദനയും ഛര്‍ദ്ദിയും മൂലം ചികിത്സ തേടിയ മധ്യവയസ്കനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. രോഗകാരണമറിയാന്‍ രോഗിയെ എന്‍ഡോസ്കോപ്പിക്ക് വിധേയമാക്കിയ ഡോക്ടര്‍മാര്‍ കണ്ടത് കുടലിനുള്ളില്‍ ആണികളുടെ ശേഖരം.
ഗോബാര്ഗഞ്ച സ്വദേശി 48 വയസ്സുകാരനാണ് രോഗി. ഇയാള്‍ക്ക് അക്ഷരാഭ്യാസമില്ല. പതിവായി ആണി വിഴുങ്ങുന്ന ശീലം ഇയാള്‍ക്കുണ്ടായിരുന്നു. വയറുവേദനയും ഛര്‍ദ്ദിയും കടുത്തതോടെ രണ്ടാഴ്ച മുന്‍പാണ് ഇയാളെ ആശുപത്രിയില്‍ കൊണ്ടുവന്നത്. വയറ്റില്‍ ആണികള്‍ കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി അവ പുറത്തെടുക്കാനായി ഡോക്ടര്‍മാരുടെ അടുത്ത ശ്രമം.
എന്നാല്‍ പ്ലാസ്മ അല്‍ബുമിന്‍ നില തകരാറിലായതോടെ ഇയാളുടെ ചികിത്സ വൈകുകയായിരുന്നു. സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സിദ്ധാര്‍ത്ഥ ബിശ്വാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി ആണികള്‍ പുറത്തെടുത്തു. വയര്‍ കീറിയ ശേഷം കാന്തം ഉപയോഗിച്ച് ആണികള്‍ പൊക്കിയെടുക്കുകയായിരുന്നു.
രണ്ട് ഇഞ്ചിലും അധികം നീളമുള്ളവയായിരുന്നു ഇവയില്‍ ഏറെയും നല്ല മൂര്‍ച്ചയുമുണ്ടായിരുന്നു. ഭാഗ്യവശാല്‍ കുടലില്‍ പരുക്കില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ട രോഗി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha